കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. റോയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവില്ല. മരണപ്പെട്ട ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നും അന്വേഷണ സംഘം പറയുന്നു.
മറ്റെന്തോ പ്രശ്‌നമാണ് റോയിയെ അലട്ടിയതെന്നാണ് എസ്ഐടിയുടെ നിഗമനം. പരിശോധനയുടെ പേരിൽ സി ജെ റോയിയെ ആദായ നികുതി ഉദ്യോഗസ്ഥർ വിഷമിപ്പിച്ചിട്ടില്ലെന്ന് നേരത്തെ മാനേജിംഗ് ഡയറക്‌ടർ ടി എ ജോസഫ് പറഞ്ഞിരുന്നു. മാനസിക സമ്മർദ്ദത്തിന് റോയ് ചികിത്സ തേടിയത് എന്തിനാണെന്നും പരിശോധിക്കുന്നുണ്ട്.
സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെ ആർക്കും കോൺഫിഡന്‍റ് ഗ്രൂപ്പിൽ നിക്ഷേപമില്ല. ആർക്കും പണം കൊടുക്കാനില്ല. പണം ലഭിക്കാൻ മാത്രമാണുള്ളത്. വിനോദപരിപാടികളിലും സിനിമകളിലും സുതാര്യമായാണ് പണം മുടക്കിയത്. ഈയിനത്തിൽ പരമാവധി 20 ലക്ഷം രൂപയാണ് സഹായം നൽകിയത്.