തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്കായി എടുത്ത രോഗികളുടെ ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ച സംഭവത്തിൽ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ആശുപത്രിയിലെ പത്തോളജി ലാബിലേക്ക് എത്തിക്കേണ്ടിയിരുന്ന 17 സാമ്പിളുകളാണ് മോഷണം പോയത്. അതേസമയം ആക്രിക്കാരനെതിരെ സംഭവത്തിൽ കേസെടുക്കില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ആംബുലൻസിൽ അറ്റൻഡർ സാമ്പിളുകൾ എത്തിച്ച ശേഷം സ്റ്റെയർകേസിനു സമീപം വച്ചിട്ട് മടങ്ങി. പിന്നീട് പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോഴാണ് സാമ്പിളുകൾ അവിടെ ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രിക്കാരൻ മോഷ്ടിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. ലാബിൽ സാമ്പിളുകൾ എത്തിച്ച ശേഷമേ തനിക്ക് ഉത്തരവാദിത്തമുള്ളൂവെന്ന് അവർ വ്യക്തമാക്കി.

Related Posts