ഒന്‍പതുവയസ്സുകാരിയെ കാര്‍ ഇടിച്ച് കോമയിലാക്കിയ വാഹനാപകടം; ഡ്രൈവര്‍ കോയമ്പത്തൂരില്‍ പിടിയില്‍
Kerala
0 min read
13.2k

ഒന്‍പതുവയസ്സുകാരിയെ കാര്‍ ഇടിച്ച് കോമയിലാക്കിയ വാഹനാപകടം; ഡ്രൈവര്‍ കോയമ്പത്തൂരില്‍ പിടിയില്‍

ഫെബ്രുവരി 10, 2025
0

വടകര പുറമേരി സ്വദേശി ഷജീല്‍ ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിൻ്റെ കസ്റ്റഡിയിലായത്. 2024 ഫെബ്രുവരി 17ന് വടകര ചോറോട് നടന്ന അപകടത്തില്‍ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശികളായ സുധീറിൻ്റെയും സ്മിതയുടേയും മകള്‍ ദൃശാനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോമ അവസ്ഥയില്‍ തുടരുകയായിരുന്നു 9 വയസ്സുകാരി ദൃശാന. ഇവരെ ഇടിച്ചിട്ട വാഹനം

Continue Reading
തെരുവുനായയെ കണ്ട് ഭയന്ന് മാറിയ കുട്ടി കനാലില്‍ വീണുമരിച്ചു
Kerala
0 min read
15.9k

തെരുവുനായയെ കണ്ട് ഭയന്ന് മാറിയ കുട്ടി കനാലില്‍ വീണുമരിച്ചു

ഫെബ്രുവരി 10, 2025
0

കൊല്ലത്ത് കൊട്ടാരക്കരയില്‍ തെരുവുനായയെ കണ്ട് ഭയന്ന് മാറിയ എട്ടുവയസുകാരന്‍ കനാലില്‍ വീണുമരിച്ചു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്. മുത്തശ്ശിയുടെ കൂടെ കനാലിൻ്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക് വീഴുകയായിരുന്നു. പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തേക്ക് എടുത്തു. പുറത്തേക്ക് എടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

Continue Reading
രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
India
0 min read
10.5k

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും

ഫെബ്രുവരി 9, 2025
0

നാളെ രാഷ്ട്രപതി ദ്രൗപദി മുർമു പ്രയാഗ്‌രാജിലെത്തി മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കും. തുടർന്നു ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി ബഡേ ഹനുമാൻ ക്ഷേത്രം, അക്ഷയവത് തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുൻപു കുംഭമേളയിൽ  സ്‌നാനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും പ്രയാഗ്‌രാജിലും വിപുലമായ സുരക്ഷാ

Continue Reading
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജി വെച്ചു
India
1 min read
12.0k

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജി വെച്ചു

ഫെബ്രുവരി 9, 2025
0

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ഇന്ന് അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി വച്ചത്. നിയമസഭയില്‍ നാളെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേന്‍ സിങിൻ്റെ രാജി. 2023 മെയ് മാസത്തില്‍ തുടങ്ങിയ മണിപ്പൂരിലെ വംശീയകലാപത്തില്‍ 250-ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ബിരേന്‍ സിങ് രാജി വയ്ക്കണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് നടന്ന വംശീയ

Continue Reading
മാലക്കരയിൽ നിർമ്മാണ ജോലികൾക്കിടെ ബീം തകർന്ന് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
Kerala
0 min read
12.2k

മാലക്കരയിൽ നിർമ്മാണ ജോലികൾക്കിടെ ബീം തകർന്ന് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഫെബ്രുവരി 9, 2025
0

പത്തനംതിട്ട മാലക്കരയിൽ നിർമ്മാണ ജോലികൾക്കിടെ ബീം തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗുഡു കുമാർ, രത്തൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. മാലക്കരയിൽ ജില്ലാ റൈഫിൾ ക്ലബ്ബിൽ നിർമ്മാണജോലികൾ നടക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. മൂന്ന് തൊഴിലാളികളാണ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ഒരാൾ ഓടി മാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
കൊച്ചിയിൽ ട്രാൻസ്ജെൻഡർക്ക് ക്രൂര മർദ്ദനം, രണ്ടുപേർ കസ്റ്റഡിയിൽ
Kerala
0 min read
12.7k

കൊച്ചിയിൽ ട്രാൻസ്ജെൻഡർക്ക് ക്രൂര മർദ്ദനം, രണ്ടുപേർ കസ്റ്റഡിയിൽ

ഫെബ്രുവരി 9, 2025
0

കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. പള്ളുരുത്തി സ്വദേശി ഫാസിൽ, മട്ടാഞ്ചേരി സ്വദേശി ഷംനാസ്, എന്നിവരെ ആണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്‌സ് ആക്ട് പ്രകാരം പാലാരിവട്ടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി 10 15 നാണ് സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദർശിച്ചതിനുശേഷം പുറത്തിറങ്ങിയ ട്രാൻസ്ജെൻഡേഴ്‌സിനെയാണ് ക്രൂരമായി മർദിച്ചത്. മലിനജലവുമായി എത്തിയ ടാങ്കർ ലോറി ഡ്രൈവറാണ് മർദിച്ചത്. റോഡിന് വശത്ത്

Continue Reading
പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണൻ്റെ ഐപാഡില്‍ നിര്‍ണായക വിവരങ്ങള്‍
Kerala
0 min read
16.7k

പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണൻ്റെ ഐപാഡില്‍ നിര്‍ണായക വിവരങ്ങള്‍

ഫെബ്രുവരി 9, 2025
0

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളും ഉണ്ടെന്ന് തെളിയിച്ച് പ്രതി അനന്തുകൃഷ്ണൻ്റെ ഐപാഡില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍. ചില എംഎല്‍എമാരുടെ ഓഫിസുകളിലും എംപിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും പ്രതി അനന്തുകൃഷ്ണന്‍ പണമെത്തിച്ചതിൻ്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഇടപാടുകളുടെ രേഖകള്‍ ഐപാഡില്‍ ശേഖരിച്ചതാണ് ജനപ്രതിനിധികള്‍ക്കും കുരുക്കായിരിക്കുന്നത്. അനന്തുവിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് എംപിമാര്‍ക്ക്

Continue Reading
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി അതിഷി രാജിസമർപ്പിച്ചു
India
1 min read
12.4k

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി അതിഷി രാജിസമർപ്പിച്ചു

ഫെബ്രുവരി 9, 2025
0

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി അതിഷി മർലേന രാജിസമർപ്പിച്ചു. ഡൽഹി ലഫ് ഗവർണർ വി.കെ. സക്സേനയെ നേരിട്ട് കണ്ടാണ് അതിഷി രാജി സമർപ്പിച്ചത്. ഇതിനെ തുടർന്ന് രാജ്യതലസ്ഥാനത്തെ ഏഴാം മന്ത്രിസഭ പിരിച്ചുവിടുന്നതായി ഗവർണർ അറിയിച്ചു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പരാജയം ഉൾപ്പെടെ വലിയ തിരിച്ചടിയാണ് ഡൽഹിയിൽ എ.എ.പി നേരിട്ടത്. ഡൽഹിയിലെ 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ ബി.ജെ.പി. പിടിച്ചെടുത്തിരുന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ

Continue Reading
ഛത്തീസ് ഗഡിൽ ഏറ്റുമുട്ടൽ; 2 ജവാന്മാർക്ക് വീരമൃത്യു: 12 മാവോയിസ്റ്റുകളെ വധിച്ചു
India
0 min read
16.7k

ഛത്തീസ് ഗഡിൽ ഏറ്റുമുട്ടൽ; 2 ജവാന്മാർക്ക് വീരമൃത്യു: 12 മാവോയിസ്റ്റുകളെ വധിച്ചു

ഫെബ്രുവരി 9, 2025
0

ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തിൽ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർ അപകടനില തരണം ചെയ്തെന്ന് അധികൃതർ സൂചിപ്പിച്ചു

Continue Reading
മലപ്പുറത്ത് മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Kerala
0 min read
12.9k

മലപ്പുറത്ത് മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ഫെബ്രുവരി 9, 2025
0

മലപ്പുറത്ത് മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം. കൊട്ടപ്പുറം സ്വദേശികളായ വിനായക് (17), മുഫീദ് (17) എന്നിവരാണ് മരിച്ചത്. മൂന്നു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥി കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഫീദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. വിനായകനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അഫ്‌ലഹിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading