അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; കിരണിന്‍റെ മാതാപിതാക്കൾ അറസ്റ്റിൽ
ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസിൽ പ്രതി കിരണിന്‍റെ മാതാപിതാക്കളും അറസ്റ്റിൽ. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി. കിരണിന്‍റെ അച്ഛൻ കുഞ്ഞുമോന്‍റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്‍റെ മൃതദേഹം പാടത്തെറിഞ്ഞത്. മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കിരണിന്‍റെ പിതാവ് കുഞ്ഞുമോൻ, മാതാവ് അശ്വതി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഇരുവരും തെളിവു നശിപ്പിക്കാൻ കിരണിനൊപ്പം കൂട്ടുനിന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഫ്രാന്‍സ്, യു.എസ്. സന്ദര്‍ശനം; ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും, മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ്, യു.എസ്. സന്ദര്‍ശനം ഡൊണാള്‍ഡ് ട്രംപും ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷ പങ്കുവെച്ചു. ഫ്രാന്‍സില്‍ ഫെബ്രുവരി 10-12 തീയതികളില്‍ നടക്കുന്ന എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഇന്ത്യക്കാണ് ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനം. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി മോദി ചർച്ച നടത്തിയ ശേഷം മാർസേയ് നഗരത്തിലെ പുതിയ ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഉദ്ഘാടനവും
പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിജിപി ഉത്തരവിറക്കി
പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവ്. ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം 11 കേസുകൾ, ഇടുക്കി 11, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്ന കേസുകൾ. ഇവ പോലീസ് സ്റ്റേഷനുകളിൽ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവയാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും
എയ്റോ ഇന്ത്യ, ഏഷ്യയിലെ വമ്പൻ വ്യോമാഭ്യാസം; പോർവിമാനങ്ങളിൽ വിസ്മയമൊരുക്കാൻ ബെംഗളൂരു
ബെംഗളൂരുവിൻ്റെ ആകാശം ഇനിയുള്ള 5 ദിനം പോർവിമാനങ്ങളാൽ നിറയും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘എയ്‌റോ ഇന്ത്യ’ ഇന്ന് രാവിലെ 9.30 ന് യെലഹങ്ക വ്യോമസേനാ താവളത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.20ന് വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്കു തുടക്കമായി. രണ്ടു വർഷത്തിലൊരിക്കിൽ നടക്കുന്ന ‘എയ്‌റോ ഇന്ത്യ’ വ്യോമയാന മേഖലയിലെ നൂതന സാങ്കേതികവിദ്യയുടെ പ്രദർശനത്തിനുള്ള വേദിയാണ്. അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ
കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ബ്ലാക്ക് മാജിക്
കിളിയൂരിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം 5 നാണ് അതിക്രൂര കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രജിൻ്റെ
ഗ്രീഷ്മയെ സ്പോട്ടിൽ തീർത്തേക്കണം ജയിലിലിട്ട് വെറുതെ തടി കൂട്ടരുത്; നടി പ്രിയങ്ക
പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്‌ക്ക് എതിരെ നടി പ്രിയങ്ക. ഇവരെ ഒക്കെ സ്പോട്ടില്‍ കൊല്ലണമെന്നും എന്തിനാണ് ജയിലിലിട്ട് തടിവയ്‌പ്പിക്കുന്നതെന്നുമാണ് പ്രിയങ്ക ചോദിക്കുന്നത് “ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം എന്നെ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ? സ്പോട്ടിൽ ചെയ്യണം. മൂന്ന് വയസായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച
കൊടുങ്ങല്ലൂരിൽ ലഹരിക്കടിമയായ മകൻ മാതാവിൻ്റെ കഴുത്തറുത്തു
ലഹരിക്കടിമയായ മകൻ മാതാവിൻ്റെ കഴുത്തറുത്തു. അഴീക്കോട് സ്വദേശി ജലീലിൻ്റെ ഭാര്യ സീനത്തിനെയാണ് (53) മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്ന് വർഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു.
രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രി ആരാകും ? പ്രഖ്യാപനം ഇന്നുണ്ടായേക്കും
രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കിയ ബി ജെ പി ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 27 വർഷങ്ങൾക്ക് ശേഷമാണ് ബി ജെ പി രാജ്യതലസ്ഥാനത്ത് ഭരണം പിടിക്കുന്നത്. പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുമായും ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. ഫ്രാൻസ് – അമേരിക്ക സന്ദർശനത്തിനായി നരേന്ദ്ര
സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്
അലുമിനിയം, സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നിന്ന് ന്യൂ ഓർലിയാൻസിലെ എൻ.എഫ്.എൽ സുപ്പർ ബൗളിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ ഉൽപന്നങ്ങൾക്ക് 130 ശതമാനം തീരുവ ചുമത്തുമ്പോൾ തിരിച്ച് ഒരുപൈസ പോലും യു.എസ് ഈടാക്കുന്നില്ല. ഇനി അങ്ങനെയാകില്ല കാര്യങ്ങളെന്ന് ട്രംപ് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പരസ്‌പര താരിഫ് പദ്ധതി നടപ്പാക്കും. പരസ്പര താരിഫ് ഏതെല്ലാം
വര്‍ക്കലയില്‍ അമ്മയുമായി വഴക്കിട്ട് വാടക വീടിന് തീയിട്ടു; മകന്‍ അറസ്റ്റില്‍
വര്‍ക്കലയിൽ അമ്മയുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയന്തി വലിയമേലതില്‍ ക്ഷേത്രത്തിനു സമീപമുള്ള തേജസ്സ് വീടിനാണ് തീയിട്ടത്. വാടകയ്ക്കു താമസിച്ചുവന്ന വീടാണ് മകന്‍ തീയിട്ടു നശിപ്പിച്ചത്. വീട്ടിലെ ഫര്‍ണിച്ചറും ഇലക്ട്രിക് സാധനങ്ങളും കത്തിനശിക്കുകയും ഭിത്തികള്‍ പൊട്ടിയടര്‍ന്നുമാറുകയും ചെയ്തു. 12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. സംഭവത്തില്‍ ഇവിടെ വാടകയ്ക്കു താമസിച്ചുവന്ന പ്രജിത്തി(40)നെ വര്‍ക്കല പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം രാത്രി 7.30-ഓടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ എത്തിയ പ്രജിത്ത് തൻ്റെ ഒന്‍പതുവയസ്സുള്ള മകനെയും കൂട്ടി പുറത്തേക്കു