കൊച്ചി കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍
കൊച്ചി കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്രസര്‍ക്കാര്‍. തൊഴിലിടത്തെ പീഡനത്തെ തുടര്‍ന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന ആരോപണത്തിലാണ് അന്വേഷണ കമ്മിഷൻ രൂപീകരിച്ചത്. ഇതിനായി കേന്ദ്ര എം എസ് എം ഇ (മൈക്രോ, സ്മോൾ ആൻഡ് മീഡിയം എൻ്റർപ്രൈസസ്) മന്ത്രാലയം ആണ് രൂപീകരിച്ചത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. കൊച്ചി ഓഫീസിലെ അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ സെക്ഷൻ ഓഫീസർ ആയ വെണ്ണല ചളിക്കവട്ടം പയ്യപ്പളിവീട്ടിൽ ജോളി മധു (56)വാണ്
സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 64,480 രൂപ
സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 640 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ വില 64,480 രൂപയായി. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നല്‍കേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 7980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 6585 രൂപയാണ്. സീസണിലെ ഉയർന്ന ഡിമാൻഡും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യയെ കണ്ടെത്തി
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യയെ കണ്ടെത്തി. 45-കാരനായ മാനു ഇന്നലെ ജോലി കഴിഞ്ഞ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആന ആക്രമിച്ചതെന്ന് കരുതുന്നു. ഇതിനിടെ, മാനുവിൻ്റെ ഭാര്യ ചന്ദ്രിയെ കാണാനില്ലെന്ന് പ്രചാരണം നടന്നു, ഇതോടെ, നാട്ടുകാർ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തിഇരുവരും ഒരുമിച്ച് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിവരുമ്പോഴാണ് ആക്രണം നടന്നതെന്നാണ് കരുതിയത്. എന്നാൽ, ചന്ദ്രിക മറ്റൊരു കോളനിയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരമാണ്
അമ്മയുടെ ആൺസുഹൃത്തിനെ മകൻ കെണിയിൽപ്പെടുത്തി ഷോക്കടിപ്പിച്ചു കൊന്നു
അമ്പലപ്പുഴ പുന്നപ്രയിൽ മധ്യവയസ്‌കനെ ആളൊഴിഞ്ഞ സ്ഥാലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ് കണ്ടെത്തി. അമ്മയുടെ ആൺസുഹൃത്തായ മധ്യവയസ്‌കനെ മകൻ കെണിയിൽപെടുത്തി വൈദ്യുതാഘാതമേൽപ്പിച്ചു കൊലപ്പെടുത്തിയതാണെന്നു പോലീസ് കണ്ടെത്തിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കല്ലുപുരക്കൽ ദിനേശൻ(50) ആണു മരിച്ചത്. സംഭവത്തിൽ സമീപവാസിയായ കൈതവളപ്പ് കുഞ്ഞുമോനെയും (55), ഭാര്യ അശ്വമ്മയേയും (അശ്വതി-49), മകൻ കിരണിനേയും (28) പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം അറിഞ്ഞിട്ടും കുഞ്ഞുമോനും അശ്വമ്മയും ഇക്കാര്യം ആരെയും
ഇസ്രായേൽ വെടിനിർത്തൽ കരാർലംഘനം തുടരുന്നു; ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്
വെടിനിർത്തൽ കരാർലംഘനം ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം ഹമാസ് നിർത്തിവെച്ചു. ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. അതിനിടെ ഗസ്സ വിലകൊടുത്തു വാങ്ങി സ്വന്തമാക്കുമെന്ന് യൂ.എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാർ വ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്ന ഇസ്രായേൽ സമീപനം തിരുത്താതെ ഇനി ബന്ദിമോചനമില്ലെന്ന് ഹമാസ്. ആദ്യഘട്ട വെടിനിർത്തൽ ഭാഗമായി കൈമാറ്റവും തടവുകാരുടെ മോചനവും നടന്നെങ്കിലും ഇരുപക്ഷവും രൂപപ്പെടുത്തിയ വ്യവസ്ഥകൾ ലംഘിക്കാനാണ് ഇസ്രായേൽ നീക്കമെന്ന് ഹമാസ്
വയനാട് നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ ഭാര്യയെ കാണ്മാനില്ല
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം നടന്ന സംഭവത്തിൽ മരണപ്പെട്ട യുവാവ് മാനുവിൻ്റെ ഭാര്യയെ കാണ്മാനില്ല. ഇന്നലെ രണ്ടുപേരും കടയിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇയാളുടെ ഭാര്യയുടെ ഷാൾ മാനുവിൻ്റെ മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. സംഭവസ്ഥലത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നടക്കുന്നു.എംഎൽഎ ഐസി ബാലകൃഷ്ണൻ സംഭവത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. മാനുവിൻ്റെ മൃതദേഹം മാറ്റുവാൻ സമ്മതിക്കില്ലെന്നും കളക്‌ടർ ഉടൻ സ്ഥലത്ത് എത്തണമെന്നും നാട്ടുകാർ പറഞ്ഞു.
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കാപ്പാട് ഉന്നതിയിലെ മനു (45)വാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു സംഭവം. വീടിനു സപീപത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. മനുവിൻ്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.
‘എയ്‌റോ ഇന്ത്യ-2025’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ ‘എയ്‌റോ ഇന്ത്യ-2025’ യെലഹങ്ക വ്യോമസേനാത്താവളത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേ എന്ന പ്രമേയത്തിൽ അഞ്ചുദിവസമാണ് എയ്റോ ഇന്ത്യ നടക്കുന്നത്. ആകാശത്ത് ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കൊപ്പം വിദേശരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും കരുത്തുകാട്ടും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ കമ്പനികളുടെ പ്രദർശനവും സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. യു.എസിൻ്റെ അഞ്ചാംതലമുറ പോർവിമാനം എഫ്-35, കെ.സി-135 സ്ട്രാറ്റോടാങ്കർ. സൂപ്പർസോണിക് ഹെവിബോംബർ, ബി 1 ബോംബർ, എഫ്-16
ദേശീയ ഗെയിംസ്: പോൾവോൾട്ടിൽ ദേശീയ റെക്കോഡ്
ദേശീയ ഗെയിംസ് അത്ലറ്റിക്‌സിൻ്റെ മൂന്നാംനാൾ ദേവ് കുമാർ മീണയുടെതായിരുന്നു. അത്യാവേശകരമായ റിലേ മത്സരങ്ങൾ നടക്കുമ്പോൾ പോലും പോൾവോൾട്ട് പിറ്റിലേക്ക് കണ്ണുനട്ടിരുന്നു മറ്റു താരങ്ങളും കാണികളും പരിശീലകരുമെല്ലാം. ആർപ്പുവിളികളും ഹർഷാരവങ്ങളും വാനോളമുയർന്നപ്പോൾ പുരുഷ പോ ൾവോൾട്ടിൽ പിറന്നത് ദേശീയ റെക്കോഡ്. മധ്യപ്രദേശുകാരനായ ദേവ് 5,32 മീറ്റർ ചാടിയാണ് റെക്കോഡിട്ടത്. 2022ലെ ഗുജറാത്ത് ഗെയിംസിൽ തമിഴ്‌നാടിൻ്റെ എസ്. ശിവ സ്ഥാപിച്ച 5.31 മീറ്റർ മറികടന്നു 19കാരൻ തുടർന്ന് 5.45 മീറ്ററിന് ശ്രമിച്ചെങ്കിലും വി
ഡല്‍ഹി മുഖ്യമന്ത്രി : രേഖ ഗുപ്ത, ശിഖ റായ് എന്നിവർ പേരുകൾ പരിഗണനയിൽ
ഡല്‍ഹി മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ. ഒരു വനിതയെ മുഖ്യമന്ത്രിയാക്കാൻ കൊണ്ടുവരാന്‍ ബിജെപിയുടെ ആലോചന. എന്നാൽ ജാതിസമവാക്യങ്ങളാണ് കൂടുതല്‍ പരിഗണിക്കുകയെങ്കില്‍ വനിതാ പ്രാതിനിധ്യം മാറ്റിവയ്ക്കാനും ഇടയുണ്ട്. പതിറ്റാണ്ട് നീണ്ട ആം ആദ്മി പാർട്ടി ഭരണം അവസാനിപ്പിച്ചതോടെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ബിജെപിയിൽ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുഖമായി ഒരു വനിതാ നിയമസഭാംഗം ഉയർന്നുവന്നേക്കാമെന്നാണ് സൂചന. രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണനയിൽ. രേഖ ഗുപ്ത വന്‍ ഭൂരിപക്ഷത്തിലാണ്