സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 640 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ വില 64,480 രൂപയായി. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നല്‍കേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 7980 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 6585 രൂപയാണ്. സീ​സ​​ണി​ലെ ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ​ണാൾ​ഡ്​ ട്രം​പി​ന്‍റെ താ​രി​ഫ് ന​യ​ങ്ങ​ളും യു.​എ​സ്​ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യു​മാ​ണ്​ വി​ല ഉ​യ​രാ​ൻ കാ​രണമായത്.

Related Posts