വണ്ടിപ്പെരിയാറിൽ കുടുംബാഗങ്ങളോടൊപ്പം യാത്ര ചെയ് പെൺകുട്ടിയെ വാഹനം തടഞ്ഞു നിർത്തി ദേഹോപദ്രവമേൽപ്പിക്കുകയും പിതാവിനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതികളെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശി മദൻ കുമാർ (22) വാഴത്തോപ്പ് ഇടുക്കി കോളനി സ്വദേശി ആര്യഭവനിൽ അഭിജിത്ത്, ( 23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച്ച രാത്രി ഇഞ്ചിക്കാട് മുരുകൻ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം ഇവർ തടഞ്ഞു. തുടർന്ന് ഇതേ ചെല്ലിയുള്ള വാക്ക് തർക്കത്തിനിടയിൽ പിതാവിനെ ഇവർ കയ്യേറ്റം ചെയ്യുകയും പെൺകുട്ടി തടസ്സം നിൽക്കാനെത്തിയപ്പോഴാണ് പെൺകുട്ടിക്കും മർദ്ദനമേറ്റത്. വണ്ടിപ്പെരിയാർ എസ്.ഐ റ്റി. എസ്.. ജയകൃഷ്ണൻ, എ.എസ്.ഐ മാരായ കൃഷ്ണകുമാർ, നിയാസ് മീരാൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.