കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. പള്ളുരുത്തി സ്വദേശി ഫാസിൽ, മട്ടാഞ്ചേരി സ്വദേശി ഷംനാസ്, എന്നിവരെ ആണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്‌സ് ആക്ട് പ്രകാരം പാലാരിവട്ടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച രാത്രി 10 15 നാണ് സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദർശിച്ചതിനുശേഷം പുറത്തിറങ്ങിയ ട്രാൻസ്ജെൻഡേഴ്‌സിനെയാണ് ക്രൂരമായി മർദിച്ചത്. മലിനജലവുമായി എത്തിയ ടാങ്കർ ലോറി ഡ്രൈവറാണ് മർദിച്ചത്. റോഡിന് വശത്ത് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയിൽ പെട്ടതാണ് മർദനത്തിന് കാരണം.

കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും മർദിച്ചു.ആക്രമിച്ചവർ പിന്നീട് ലോറിയുമായി രക്ഷപ്പെട്ടിരുന്നു. തുടർന്ന് വാഹന നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.

Related Posts