പത്തനംതിട്ട മാലക്കരയിൽ നിർമ്മാണ ജോലികൾക്കിടെ ബീം തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗുഡു കുമാർ, രത്തൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. മാലക്കരയിൽ ജില്ലാ റൈഫിൾ ക്ലബ്ബിൽ നിർമ്മാണജോലികൾ നടക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. മൂന്ന് തൊഴിലാളികളാണ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ഒരാൾ ഓടി മാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Related Posts