കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും രണ്ടു പോലിസുകാര്‍ മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പിടിയിലായി . ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്. ഇരുവരെയും താമരശ്ശേരി കോരങ്ങാട് വച്ചാണ് പിടികൂടിയത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ഇതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. ഇവര്‍ താമരശ്ശേരിയില്‍ തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്‍റെ മുകള്‍ നിലയിലാണ് ഒളിവില്‍ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്‍റെ ഭര്‍ത്താവ് രാജുവിന്‍റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്.

Related Posts