ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞു വീണ് കോട്ടയം മെഡിക്കൽ കോളേജിൽ ഡി ബിന്ദു(52) മരിച്ച സംഭവത്തിൽ ബിന്ദുവിൻ്റെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതനേയും അമ്മയേയും മന്ത്രി ആശ്വസിപ്പിച്ചു. ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാനെത്തിയകതായിരുന്നു ബിന്ദു.

പഴയ ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. കോട്ടയം തലയോലപ്പറമ്പിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദു. മന്ത്രിക്കൊപ്പം ജില്ലാ കളക്ടറടക്കം വീട്ടിലെത്തി. കുടുംബത്തിൻ്റെ ദുരിതാവസ്ഥയെ കുറിച്ച് ഭർത്താവ് വിശ്രുതൻ മന്ത്രിയോട് വിശദീകരിച്ചു. അതേസമയം ബിന്ദുവിന്‍റെ അമ്മയ്ക്ക് മന്ത്രി ആദ്യഘട്ട ആശ്വാസ സഹായം നൽകി. ബിന്ദുവിന്‍റെ സംസ്‌കാര ചടങ്ങിന് നൽകുമെന്ന് പറഞ്ഞിരുന്ന 50,000 രൂപയാണ് മന്ത്രി കൈമാറിയത്.

11 ന് ചേരുന്ന മന്ത്രിസഭാ യോഗം മറ്റ് സഹായങ്ങൾ തീരുമാനിക്കും. താൽക്കാലികമായി മകന് ആശുപത്രി വികസന സമിതിയുടെ ഭാഗമായി ഏതെങ്കിലും ജോലി നൽകും. ഇത് അടിയന്തിരമായി ചെയ്യും. സ്ഥിര ജോലിയെ സംബന്ധിച്ച് ആലോചിക്കും സൗജന്യമായി മകളുടെ ശസ്ത്രക്രിയ ചെയ്‌ത് നൽകുമെന്നും മന്ത്രി ബിന്ദുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി

Related Posts