ഒരു തരത്തിൽ ഇന്ത്യയ്ക്ക് ലാഭമായിരുന്നു റഷ്യ യുക്രെയ്ൻ യുദ്ധം. ഈ യുദ്ധം ഇന്ത്യയുടെ ഇന്ധന അപര്യാപ്തതയെ ഒരുപരിധി വരെ ഇല്ലാതാക്കി എന്ന് വേണം കരുതാൻ. റഷ്യൻ ഇന്ധനത്തിന് പടിഞ്ഞാറൻ രാജ്യങ്ങളെല്ലാം വിലക്കേർപ്പെടുത്തിയ അവസരം ഇന്ത്യ നന്നായി ഉപയോ​ഗിച്ചിരുന്നു.ഇന്ധനത്തിന് നിരോധനം വന്നതോടെ ഡിസ്കൗണ്ട് നിരക്കിൽ ഓയിൽ വില്പന നടത്താൻ റഷ്യ നിർബന്ധിതരായി.

ഇന്ത്യയ്ക്ക് ഇത് കുറഞ്ഞ വിലയിൽ ക്രൂഡ് ലഭിക്കാൻ വഴിതുറന്നു. എന്നാൽ ഇപ്പോൾ യുഎസ് ഇടപെടൽ ഇന്ത്യയെ ബാധിക്കുമെന്ന ആശങ്കയിലാണ് രാജ്യം. റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 500% താരിഫ് ഏർപ്പെടുത്താൻ യു.എസ് ഒരുങ്ങുകയാണ്. ഇന്ത്യ, ചൈന അടക്കം റഷ്യൻ ഇന്ധനം ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിലെ സാധനങ്ങളുടെ യു.എസിലേക്കുള്ള ഇറക്കുമതിക്ക് 500% താരിഫ് ചുമത്തുന്നത് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

ഇക്കാര്യം വെളിപ്പെടുത്തിയത് സൗത്ത് കാലിഫോർണിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററായ സിൻഡ്സെ ഗ്രഹാമാണ്. ഈ വിഷയം ജൂലൈയിൽത്തന്നെ വോട്ടിനിടണമെന്ന് ട്രംപ് തന്നോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. കാലങ്ങളായി യു.എസിനോട് ശാക്തിക കിടമത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് റഷ്യ. റഷ്യൻ ഇന്ധനം വൻതോതിൽ വാങ്ങിക്കൂട്ടുന്ന ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ട്രംപ് ലക്ഷ്യമിടുന്നത്.

റഷ്യയുടെ ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നൽകാനും സാധിക്കുമെന്ന് യു.എസ് കണക്കു കൂട്ടുന്നു. ഇതോടെ വ്ലാഡിമിർ പുടിൻ യുക്രൈനുമായുള്ള യുദ്ധം സംബന്ധിച്ച ചർച്ചകൾക്ക് തയ്യാറാകുമെന്നാണ് കണക്കു കൂട്ടൽ. ഈ കരു നീക്കത്തിലൂടെ ഡൊണാൾഡ് ട്രംപിന്‍റെ പ്രതിച്ഛായ വർധിക്കുകയും, യു.എസിന്‍റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും.

Related Posts