മലപ്പുറത്ത് മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം. കൊട്ടപ്പുറം സ്വദേശികളായ വിനായക് (17), മുഫീദ് (17) എന്നിവരാണ് മരിച്ചത്. മൂന്നു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥി കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഫീദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. വിനായകനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അഫ്‌ലഹിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. അവധി ദിവസമായതിനാൽ ഞായറാഴ്ച മൂവരും ഇരുചക്രവാഹനത്തില്‍ മിനി ഊട്ടിയിലെ സ്ഥലം കാണാനെത്തിയതാണെന്നാണ് വിവരം. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു.