ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തിൽ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർ അപകടനില തരണം ചെയ്തെന്ന് അധികൃതർ സൂചിപ്പിച്ചു

Related Posts