ബ്രസീലിൽ സാവോ പോളോ നഗരത്തിലെ റോഡിൽ വിമാനം തകർന്നു വീണു; മൂന്ന് പേർ മരിച്ചു
ബ്രസീലിൽ സാവോ പോളോ നഗരത്തിലെ തിരക്കേറിയ ഒരു തെരുവിലാണ് വിമാനം തകർന്ന് വീണത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വിമാനത്തിൻ്റെ പൈലറ്റ് ഗുസ്‌താവേ കാർനേറോ മെഡിറോസ്, ഉടമ മാഴ്‌സിയോ ലുസാഡ കാർപെന്ന, യുട്യൂബ് ഇൻഫ്ലുവൻസർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സാവോ പോളോ നഗരത്തിൽ പബ്ലിക് ബസ്സിന് സമീപത്താണ് വിമാനം വീണത്. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന ചിലർക്കും മോട്ടോർ സൈക്കിൾ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ചെറിയ പരിക്കുകളേറ്റ നാല് പേരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിമാന
പരിക്കിനെത്തുടർന്ന് ബാഡ്‌മിൻ്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ബാഡ്മിൻ്റണ്‍ താരം പി.വി സിന്ധു
ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ബാഡ്‌മിൻ്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറുന്നതായി ബാഡ്‌മിൻ്റൺ താരം പി.വി സിന്ധു അറിയിച്ചു. പരിക്കിനെത്തുടർന്ന് പിന്മാറുന്നതെന്നാണ് ബാഡ്മിൻ്റണ്‍ താരം സാമൂഹികമാധ്യമങ്ങളിൽ അറിയിച്ചത്. ഗുവാഹാട്ടിയിലെ പരിശീലനത്തിനിടെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് താരത്തിന് പരിക്കേറ്റത്. പരിശീലനത്തിനിടെ പിൻതുടയിലെ ഞരമ്പിൽ പിടുത്തം അനുഭവപ്പെടുകയായിരുന്നു. എം.ആർ.ഐ. പരിശോധനയിൽ പൂർവസ്ഥിതിയിലാവാൻ സമയമെടുക്കുമെന്ന് വ്യക്തമായി. അതേ തുടർന്നാണ് ടീമിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ബാഡ്മിൻ്റണ്‍ താരം അറിയിച്ചു.
തിരുവനന്തപുരം ആറ്റിങ്ങൽ വാമനപുരം നദിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം ആറ്റിങ്ങൽ വാമനപുരം നദിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി അരുണിൻ്റെ മൃതദേഹമാണ് വാമനപുരം നദിയിൽ കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിത്. നദിയുടെ സമീപത്ത് നിന്ന് അരുണിൻ്റെ സ്‌കൂട്ടർ കണ്ടെടുത്തു. നദിയിൽ മുങ്ങിമരിച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് നിഗമനം.
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന അശോക ട്രാവൽസിൻ്റെ ബസിന് തീപിടിച്ചു
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസിൻ്റെ ബസ്സിൽ തീപിടിച്ചു. മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഡ്രൈവർ ബസിൽ തീ പടരുന്നത് കണ്ടപ്പോൾ തന്നെ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. യാത്രക്കാരെ ഇറക്കിയപ്പോഴേക്കും തീ ആളിപടരുകയാണുണ്ടായത് ബസിന്‍റെ പിന്‍ഭാഗം പൂർണമായും കത്തിനശിച്ചു. പിന്നീട് യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിടുകയാണ് ചെയ്തത്.
പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; സ്വയം കുത്തി പരുക്കേറ്റ ഭർത്താവും ആശുപത്രിയിൽ
പാലക്കാട് ഉപ്പുംപാടം സ്വദേശി ചന്ദ്രികയെ (53) ഭർത്താവായ രാജൻ ആണ് കുത്തിക്കൊന്നത്. വീട്ടിൽ വച്ച് പരസ്‌പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. അതിനുശേഷം രാജൻ സ്വയം ശരീരത്തിൽ കുത്തുകയും ചെയ്തു. ശബ്ദം കേട്ട് മകൾ എത്തിയപ്പോൾ രക്‌തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കാണുകയായിരുന്നു . രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.30 ഓടെ ആയിരുന്നു സംഭവം നടന്നത്. തോലന്നൂർ സ്വദേശികളായ ഇവർ രണ്ടാഴ്ച്‌ചയായി
വയനാട് തലപ്പുഴയിൽ ജനവാസമേഖലയിൽ കടുവയുടെ കാൽപാടുകൾ
വായനാട് തലപ്പുഴ കമ്പിപാലം ജനവാസമേഖലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കാൽപ്പാടുകൾ കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. അതേ സമയം അതിരപ്പിള്ളിയിൽ മയക്കു വെടിവെച്ച് ചികിത്സിച്ചു വിട്ടയച്ച കാട്ടാന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി. ആനയുടെ മസ്‌തകത്തിലുള്ള മുറിവ് പൂർണമായും ഉണങ്ങിയിട്ടില്ലെന്നാണ് സൂചന. ആന അക്രമണ വാസന കാണിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
ജോലിക്കാരിയുമായി ബന്ധമെന്ന് സംശയം; ബെംഗളൂരിൽ ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ പിടിയിൽ
ബെംഗളൂർ കലബുറഗിയിലെ ഗാസിപുരിൽ വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിലായി. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘത്തെയും പോലീസ് അറസ്റ്റു ചെയ്തു. ഗാസിപുർ അട്ടാർ കോമ്പൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മർദനത്തിൽ വെങ്കടേശിന് രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കുപറ്റി ചികിത്സയിലാണ്. വെങ്കടേശിൻ്റെ മകൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യ ഉമാദേവി, ആക്രമണം
പ്രോസിക്യൂട്ടര്‍ നിയമനം: മുതിർന്ന അഭിഭാഷകൻ ശ്രീകുമാറിനെതിരെ മധുവിൻ്റെ കുടുംബം
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിൻ്റെ കുടുംബം മുതിർന്ന അഭിഭാഷകൻ എസ്. ശ്രീകുമാറിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി . പ്രോസിക്യൂട്ടർ നിയമനത്തിൽ കുടുംബത്തിൻ്റെ ആവശ്യത്തിന് വിപരീതമായി എസ്. ശ്രീകുമാർ പ്രോസിക്യൂട്ടർ നിയമനത്തിൽ ഇടപെടൽ നടത്തിയെന്നാണ് മധുവിൻ്റെ കുടുംബം ആരോണം ഉന്നയിച്ചത്. കുടുംബത്തിൻ്റെ ആവശ്യം അഡ്വ. ജീവേഷിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി വേണമെന്നായിരുന്നു . ശ്രീകുമാറിൻ്റെ ഇടപെടൽ സംബന്ധിച്ച് തെളിവുകളും കുടുംബത്തിൻ്റെ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. നവീൻ ബാബുവിൻ്റെ കുടുംബം ശ്രീകുമാറിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മധുവിൻ്റെ
മകൻ്റെ വിവാഹ ചടങ്ങുകൾ ലളിതം; സാമൂഹ്യ പ്രവർത്തങ്ങൾക്കുവേണ്ടി ഗൗതം അദാനി നൽകുന്നത് 10,000 കോടി രൂപ
ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹം ലളിതമാക്കി സാമൂഹ്യ പ്രവർത്തനങ്ങൾക്കുവേണ്ടി അദാനി നൽകുന്നത് 10,000 കോടി രൂപ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ വളരെ കുറച്ചുപേരാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. ജൈന പാരമ്പര്യമനുസരിച്ച് ശാന്തിഗ്രാമിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചടങ്ങുകൾ ലളിതമാക്കി വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം, എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കായാണ് 10,000 കോടി രൂപ നൽകിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവഹത്തിൽ
മുംബൈയിൽ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി
മുംബൈയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി നാലു പേരെ അറസ്റ്റു ചെയ്‌തു. 11.54 കിലോ കൊക്കെയ്ൻ, 4.9 കിലോ ഹൈബ്രിഡ് സ്ട്രെയിൻ ഹൈഡ്രോപോണിക് വീഡ്, 200 പാക്കറ്റ് (5.5 കിലോ) കഞ്ചാവ് എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വിദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് മയക്കുമരുന്ന് സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് മയക്കുമരുന്നിൻ്റെ സിൻഡിക്കേറ്റിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനും കൊറിയർ ശൃംഖല