എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
മലപ്പുറം എളങ്കൂരിലെ വിഷ്‌ണുജയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്‌ത് വരികയായിരുന്ന ഭർത്താവ് പ്രഭിനെ ആരോഗ്യ വകുപ്പിലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടതി റിമാൻഡ് ചെയ്‌ത പ്രഭിൻ ഇപ്പോൾ ജയിലിലാണ്. വിഷ്‌ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിനത്തിൻ്റെ പേരിലും ഭർത്താവ് നിരന്തരം പീഡിപ്പിച്ചെന്ന കുടബത്തിൻ്റെ പരാതിയിലാണ് ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങൾ ചുമത്തി പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മെയ് 14നായിരുന്നു വിഷ്‌ണുജയും
കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചൊവാഴ്ചയാണ് ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ അപകടം നടന്നത്. ഫോണിൽ സംസാരിച്ച് നിൽക്കവേയാണ് നാലാം നിലയിലെ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെട്ടത്. ഇരുവരും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ്. പരിക്കേറ്റതിനെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു മനീഷ.
കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് വെട്ടിക്കുറച്ചു
എയർ ഇന്ത്യ എക്സ്പ്രസ് കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സെക്ടറില്‍ സർവിസുകള്‍ വീണ്ടും വെട്ടികുറച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന ആകെ 14 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 9 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റദ്ദാക്കലുകള്‍ ഇന്ത്യയിലെ തിരുവനന്തപുരം, മദ്രാസ് (ചെന്നൈ), തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രക്കാരെ ബാധിക്കും. ഫെബ്രുവരി 9 ന് രാവിലെ 8.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കത്തിലെത്തുന്ന വിമാനവും അന്നേ ദിവസം മസ്കത്തില്‍നിന്ന് 12.30ന് പുറപ്പെട്ട് 6.10ന്
അലാസ്‌കയിൽ കാണാതായ അമേരിക്കൻ വിമാനം കടലിൽ തകർന്ന നിലയിൽ; മുഴുവൻ യാത്രക്കാരും മരിച്ചു
അലാസ്കയിൽ നിന്ന് കാണാതായ അമേരിക്കൻ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. ബെറിങ് എയർ സർവീസിൻ്റെ സെസ്‌ന 2088 ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് കണ്ടെത്തിയത് . കടൽ മഞ്ഞുപാളികളിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായ 10 പേരും മരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 25 വർഷത്തിനിടെ അലാസ്കയിൽ ഉണ്ടായ ഏറ്റവും മാരകമായ വിമാനദുരന്തം ആണിത്. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ ഉനലക്ട്രീറ്റിൽ നിന്ന് നോമിലേക്ക് പോകുന്നതിനിടെ വഴിമധ്യേ
ഡൽഹിയിൽ അഞ്ച് വയസുകാരിയെ ഒരു വിദേശ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു
ഡൽഹിയിൽ അഞ്ച് വയസുകാരിയെ ഒരു വിദേശ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു. വിദേശ പൗരനായ മുതിർന്ന വിദ്യാർഥിയാണ് ആണ് തങ്ങളുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. സംഭവം നടന്ന് അഞ്ച് മാസമായിട്ടും പോലീസ് പ്രതിയെ പിടികൂടിയില്ല. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വെള്ളിയാഴ്‌ച സ്‌കൂളിന് പുറത്ത് നിരവധി പേർ തടിച്ചുകൂടി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം നടന്നതെങ്കിലും സെപ്‌തംബർ 16 ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
ആപ്പിന് കനത്ത പ്രഹരം
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമാണ് കനത്ത തോൽവി ഏറ്റുവാങ്ങി. ആം ആദ്മി പാർട്ടിയിലെ രണ്ടാമനും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദി ജംങ്പുര നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയോടാണ് പരാജയപ്പെട്ടത്. ഏകദേശം 600 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സിസോദിയയെ ബി.ജെ.പിയുടെ തർവീന്ദർ സിങ് മർവ അട്ടിമറിച്ചത്. മനീഷ് സിസോദിയ 34060 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസിന്‍റെ
ഭോപ്പാലിൽ ഇഷ്ടപ്പെട്ട പെൺകുട്ടിയുമായി കോടതിയിലെത്തിയ മുംസ്ലീം യുവാവിനു കോടതി മുറിയിൽ നേരിട്ടത് ക്രൂരമർദനം
മധ്യപ്രദേശിലെ ഭോപ്പാലിലെ ജില്ലാ കോടതിയിലാണ് സംഭവം നടന്നത്. നർസിംഗ്പുർ സ്വദേശിക്കാണ് മർദനമേറ്റത്. പിപാരിയയിൽ നിന്നുള്ള ഹിന്ദു യുവതിയെ വിവാഹം കഴിക്കാനാണ് ഇയാൾ കോടതിയിലെത്തിയത്. പരിക്കേറ്റയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി പറഞ്ഞു. ആക്രമണം നടത്തിയവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ചൗധരി പറഞ്ഞു.
ബാലരാമപുരം കേസിലെ രണ്ടുവയസുകാരിയുടെ അമ്മ ശ്രീതു മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലക്കുന്നു
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതു ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് ജോലി തട്ടിപ്പു കേസില്‍ അന്വേഷണം ഇഴയുന്ന അവസ്ഥയിൽ. ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതു ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് ജോലി തട്ടിപ്പു കേസില്‍ അന്വേഷണം ഇഴയുന്ന അവസ്ഥയിൽ ആണ് . ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍
തമിഴ് സിനിമ സീരിയല്‍ നടന്‍ കെ സുബ്രഹ്‌മണ്യന്‍ അന്തരിച്ചു
തമിഴ് സിനിമ സീരിയല്‍ നടൻ കെ സുബ്രഹ്‌മണ്യന്‍ (57) കുഴഞ്ഞുവീണു മരിച്ചു. കെ സുബ്രഹ്‌മണ്യന്‍ സിപിഎം പ്രവര്‍ത്തകനും സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ് ഹിറ്റ് സിനിമകളായ കഴുക്, കുംകി, മൈന എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ശാന്തിവനത്തില്‍ നടക്കും. ഭാര്യ: പാര്‍വതി (മൂന്നാര്‍ സര്‍വീസ് ബാങ്ക്).
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും മുന്നോട്ടു കുതിച്ച് സ്വർണ്ണവില; പവന് 63,560 രൂപ
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും മുന്നോട്ടു കുതിച്ച് സ്വർണ്ണവില. ഗ്രാമിന് 15 രൂപയും പവന് 120 യുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 63,560 രൂപയിലും ഗ്രാമിന് 7,945 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി 22നാണ് പവൻ വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തിയിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളും, ഡോളർ ശക്തിയാർജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.