ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതു ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് ജോലി തട്ടിപ്പു കേസില്‍ അന്വേഷണം ഇഴയുന്ന അവസ്ഥയിൽ. ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതു ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് ജോലി തട്ടിപ്പു കേസില്‍ അന്വേഷണം ഇഴയുന്ന അവസ്ഥയിൽ ആണ് . ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ശ്രീതു മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലക്കുകയാണ്. കൃത്യമായ മൊഴി നല്‍കാതെ ഇടക്കിടെ മാറ്റിപ്പറയുന്ന ഇവര്‍ ശരിക്കും പോലീസിനെ വലക്കുന്നുണ്ട്. അതേസമയം, കരാര്‍ അടിസ്ഥാനത്തില്‍ ശ്രീതു ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസിന് കത്ത് നല്‍കി.

ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് കബളിപ്പിച്ചാണ് ശ്രീതു പലര്‍ക്കും ജോലി വാഗ്ദാനം ചെയ്തത്. മകളായ ദേവേന്ദുവിൻ്റെ കൊലപാതക ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ദേവസ്വത്തില്‍ നിയമനം നല്‍കിയതായി കാണിച്ച് നിയമന ഉത്തരവും ശ്രീതു നല്‍കിയിരുന്നു. ഈ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥലം ഉള്‍പ്പെടെ പ്രതി പൊലിസിനോട് പറഞ്ഞു.

Related Posts