ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും മുന്നോട്ടു കുതിച്ച് സ്വർണ്ണവില. ഗ്രാമിന് 15 രൂപയും പവന് 120 യുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 63,560 രൂപയിലും ഗ്രാമിന് 7,945 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ജനുവരി 22നാണ് പവൻ വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തിയിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളും, ഡോളർ ശക്തിയാർജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
യൂഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതാണ് വില ഉയരാൻ കാരണം.