ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി ; ആം ആദ്മിക്ക് കനത്ത തിരിച്ചടി
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിൻ്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് വേണ്ടിടത്ത് ബിജെപി ഇതിനോടകം 43 സീറ്റില്‍ മുന്നിലാണ്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പര്‍വേശ് വര്‍മയും കൈലാഷ് ഗെലോട്ടും മുന്നിട്ട് നില്‍ക്കുന്നു. അതേ സമയം എ.എ.പിയുടെ നേതൃനിര ഒന്നാകെ കടുത്ത വെല്ലുവിളി നേരിടുന്നു.എ.എ.പിയുടെ വോട്ടുബാങ്കായിരുന്ന മധ്യവര്‍ഗം
മൈസൂരിൽ വാഹനാപകടത്തിൽ മലയാളി റിയാലിറ്റി ഷോ താരത്തിന് ദാരുണാന്ത്യം
മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയും നൃത്താധ്യാപികയുമായ യുവതി മരിച്ചു. മാനന്തവാടി ശാന്തിനഗറിലെ അലീഷയാണ് (34) മരിച്ചത്. ഭർത്താവ് ജോബിനാപ്പം ബാംഗ്ളൂരിലെ നൃത്ത പരിപാടിക്കായി കാറിൽ സഞ്ചരിക്കവേ വ്യാഴാഴ്ച രാത്രി കാർ മറിഞ്ഞാണ് അപകടമുണ്ടായത്. മൈസൂരുവിലെ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വയനാട്ടിലേക്ക് വരുന്നതിനിടെയാണ് മരിച്ചത്. പരിക്കേറ്റ ജോബിൻ ചികിത്സയിലാണ്. മാനന്തവാടിയിൽ നൃത്തവിദ്യാലയം നടത്തിയിരുന്ന അലീഷ ടി.വി. ചാനലുകളിലെ റിയാലിറ്റിഷോകളിലും മറ്റും പങ്കെടുത്ത താരം കൂടിയാണ്. റിട്ട. എസ്.ഐ. ജോസിൻ്റെയും റീനയുടെയും മകളാണ്
മലപ്പുറത്ത് പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു
മലപ്പുറത്ത് പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത് . എംഎൽഎയ്ക്കെതിരെ വഞ്ചനക്കുറ്റത്തിനുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നജീബ് കാന്തപുരം എംഎൽഎയും മറ്റൊരാളും ചേർന്ന് വിലയുടെ 50 ശ തമാനം മാത്രം നൽകിയാൽ ലാപ്ടോപ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി. പെരിന്തൽമണ്ണ പോലീസ് ആണ് എംഎൽഎയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. വാട്‌സാപ്പിലൂടെയും വാർത്താക്കുറിപ്പിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ എംഎൽഎ ഓഫീസിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 12, 13 തീയതികളിൽ യു.എസ് സന്ദർശിക്കും
യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രണ്ടാംതവണ പ്രസിഡൻ്റായശേഷം നരേന്ദ്ര മോദിയുടെ ആദ്യ യു.എസ് സന്ദർശനമാണിത്. നരേന്ദ്ര മോദി ഫെബ്രുവരി 12, 13 തീയതികളിൽ യു.എസ് സന്ദർശിച്ച് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്തും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 10 മുതൽ 12 വരെ ഫ്രാൻസിൽ നടക്കുന്ന നിർമ്മിതബുദ്ധി ഉച്ചകോടിയിൽ പങ്കെടുത്തശേഷമാണ് മോദി യു.എസിലേക്ക് യാത്ര തിരിക്കുന്നത്. ട്രംപിൻ്റെ സ്ഥാനാരോഹണത്തിനുശേഷം അമേരിക്ക സന്ദർശിക്കുന്ന
റോഡിൽ ബസ് കാത്തുനിന്ന സ്ത്രീകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി; 8 പേർക്കു പരുക്ക്
പാലക്കാട് വടക്കഞ്ചേരിക്കു സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്ത്രീ തൊഴിലാളികളുടെ ഇടയിലേക്കു കാർ ഇടിച്ചു കയറി എട്ട് പേർക്ക് പരിക്കുപറ്റി. കെട്ടിട നിർമ്മാണ പ്രവർത്തി കഴിഞ്ഞു മടങ്ങുന്ന സ്ത്രീ തൊഴിലാളികൾക്കിടയിലേക്കാണു കാർ പാഞ്ഞു കയറിയത്. നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തൃശൂർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കാറോടിച്ച ആളെയും അപകടം ഉണ്ടാക്കിയ കാറും വടക്കഞ്ചേരി പാലീസ് കസ്‌റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശിയാണ് കാർ
സ്വമേധയാ ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്‌തീനികളെ ഇസ്രായേൽ സഹായിക്കും
സ്വമേധയാ ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്‌തീനികളെ ഇസ്രായേൽ സഹായിക്കും. ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്‌തീനികളെ ഇസ്രായേൽ സഹായിക്കാൻ പ്രത്യേക പദ്ധതി തയാറാക്കാൻ ഇസ്രേലി സേനയ്ക്ക് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നിർദേശം നല്കി. പലസ്തീനികളെ പുറത്താക്കി ഗാസ മുനമ്പ് ഏറ്റെടുത്ത് കടൽത്തീര സുഖവാസകേന്ദ്രം സ്ഥാപിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഇസ്രയേലിൻ്റെ നീക്കങ്ങൾ. കര, കടൽ, വായു മാർഗങ്ങളിലൂടെ ഗാസ വിടാൻ പലസ്‌തീനികൾക്ക് അവസരമൊരുക്കുന്ന
മാർച്ചിൽ ദ്വിദിന ബാങ്ക് പണിമുടക്ക്; തുടർച്ചയായ 4 ദിവസം പ്രവർത്തനം മുടങ്ങും
മാർച്ചിൽ 48 മണിക്കൂർ ബാങ്ക് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കുന്നു. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം നടപ്പാക്കുക, ജോലി സുരക്ഷിതത്വത്തിന് ഭീഷണിയും ഉഭയകക്ഷി ധാരണക്ക് വിരുദ്ധവുമായ ‘പെർഫോമൻസ് ലിങ്ക്ഡ് ഇൻസെൻ്റിവ് കേന്ദ്ര ധനമന്ത്രാലയം പിൻവലിക്കുക, എല്ലാ തസ്തികയിലും ആവശ്യത്തിന് നിയമനവും താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും, പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ഓഫീസർമാരുടെയും
പത്തനംതിട്ട അടൂർ ബൈപ്പാസിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
അടൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അടൂർ അമ്മകണ്ടകര സ്വദേശികളായ നിശാന്ത് (23), അമൽ (20) ) എന്നിവരാണ് മരിച്ചത്. അടൂർ മിത്രപുരത്ത് പുലർച്ചെ 12.30 ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരാണ് മരിച്ച യുവാക്കൾ. രണ്ടുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഓടയിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിന് മുന്നിൽ തുറന്നുകിടന്ന ഓടയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിനിയായ റിതാൻ ജൈജുവാണ് മരിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനത്താളവത്തിലെ ഡൊമസ്റ്റിക് ടെർമിനലിന് മുന്നിൽ പൂന്തോട്ടം ഉൾപ്പെടെ ഒരുക്കിയ ഭാഗത്താണ് ഓട തുറന്നുകിടന്നിരുന്നത്. അമ്മയോടൊപ്പമായിരുന്നു കുട്ടി ഇവിടെ എത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓടയിലെ മലിനജനത്തിൽ വീണതായി കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബിപിയും
ഗര്‍ഭിണിയായ യുവതിയെ പീഡനശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവ് അറസ്റ്റിൽ
തിരുപ്പൂരില്‍നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഗര്‍ഭിണിയായ 36-കാരിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു. കോയമ്പത്തൂര്‍-തിരുപ്പതി ഇൻ്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ രാവിലെ 10.30 നായിരുന്നു സംഭവം നടന്നത്. രാവിലെ 6.40-ന് ലേഡിസ് കംപാർട്മെൻ്റിലാണ് യുവതി കയറിയത്. അപ്പോൾ വേറെ ഏഴ് സ്ത്രീകളും ആ ബോഗിയിലുണ്ടായിരുന്നു. ജോലർപേട്ടൈ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അവരെല്ലാവരും ഇറങ്ങി. ഇതോടെ യുവതി തനിച്ചായി. ഈ സമയത്താണ് പ്രതി ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്. ഒറ്റയ്ക്കാണ് യുവതി എന്ന് മനസിലായതോടെ