നെന്മാറ, പത്തനംതിട്ട കേസിൽ പോലീസിന് വീഴ്‌ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിൽ പ്രതിപക്ഷം പോലീസ് നടപടിയെ ശക്തമായി വിമർശിച്ചതിനെ തുടർന്ന് നെന്മാറയിലും പത്തനംതിട്ടയിലും പോലീസിന് വീഴ്‌ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി. പ്രതിപക്ഷം പോലീസ് നടപടിയെ ശക്തമായി വിമർശിച്ചതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലമൊക്കെ പോയെന്നും തെറ്റു ചെയ്തവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു. നെന്മാറയിൽ കൊലപാതകക്കേസ് പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവവും പത്തനംതിട്ടയിൽ വിവാഹസംഘത്തിന് നേരെ നടന്ന ആക്രമണവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിൻ്റെ
10-ാം ക്ലാസ്സുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ; തട്ടിക്കൊണ്ടുപോയത് പെൺസുഹൃത്തുമായുള്ള അടുപ്പത്തിൽ
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, അഭിറാം, അഭിരാജ്, അശ്വിൻ ദേവ് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയത് പ്രതികളില്‍ ഒരാളായ ശ്രീജിത്തിൻ്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ 10 ക്ലാസുകാരനെ തട്ടികൊണ്ടുപോയത്. മംഗലപുരം ഇടവിളാകത്ത് ഇന്നലെ വൈകുന്നേരമാണ് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട്
വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു
വയനാട് മേപ്പാടിയിൽ അട്ടമല സ്വദേശി ബാലനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്നലെ രാത്രി അട്ടമല ഗ്ലാസ് ബ്രിഡ്ജിന് സമീപത്താണ് ആക്രമണമുണ്ടായത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് സമീപമുള്ള സ്ഥലമാണ് അട്ടമല. ഉരുൾപൊട്ടലിന് ശേഷം ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് അധികൃതരെ അറിയിച്ചിട്ടും അധികൃതർ വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അട്ടമലയിൽ പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ബാലൻ്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു. പൊലീസും
അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരിയായ് ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തെ മസ്തിഷ്കാഘാതത്തെ തുടർന്ന് ഫെബ്രുവരി 3 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്‌കാരം വ്യാഴാഴ്ച അയോദ്ധ്യയിലെ സരയൂനദിയുടെ തീരത്ത് നടത്തും. 1992 മാർച്ച് 6 നാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോദ്ധ്യയിൽ മുഖ്യപൂജാരി ആയി സ്ഥാനം ഏറ്റെടുത്തത്. 1992 ഡിസംബറിൽ
സ്വർണ വില കുറഞ്ഞു; പവന് 400 കുറഞ്ഞ് 64,080 രൂപ
ഇന്നലെ രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രായ് ഔൺസിന് 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു അതനുസരിച്ചാണ് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയത്. എന്നാൽ, 10 മണിക്ക് ശേഷം രൂപ കരുത്ത് ആർജിച്ച് 87.29 നിന്നും 86.86 പൈസയിലേക്ക് എത്തിയത്. 43 പൈസയുടെ വ്യത്യാസമാണ് വന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു. എക്കാലത്തെയും റെക്കോഡ് വിലയാണിത്.
കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്‍റെ മകൾ മരീറ്റ ആണ് മരിച്ചത്. ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളിൽ അയച്ചു. സ്കൂളിൽ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുത്രിയിൽ എത്തിച്ചു. രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഇന്ന് ഇന്ത്യ X ഇംഗ്ലണ്ട് മൂന്നാം ഏകദിനം
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 1.30 ന് നടക്കും. പരമ്പര 2-0ന് സ്വന്തമാക്കിയ ഇന്ത്യ മുന്നിലും ജയിച്ച്, ആത്മവിശ്വാസത്തോടെ ചാമ്പ്യൻസ് ട്രോഫിക്കുള്ള യാത്ര തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ടാകട്ടെ തുടർതോൽവികളിൽനിന്നു മുക്തി നേടാനും. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ആശങ്കയകറ്റി. 300 റൺസ് ചേസ് ചെയ്തത് ജയം നേടി
കോട്ടയം ഗവ.നഴ്സിങ് കോളജിലെ റാഗിങ്ങിൽ 5 വിദ്യാർത്ഥികൾ അറസ്റ്റിൽ
കോട്ടയം ഗവ. നഴ്‌സിങ് കോളജിൽ ക്രൂരമായി റാഗിങ് നടത്തിയ 5 സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്‌റ്റ് ചെയ്തു. 5 പേരെയും കോളജിൽ നിന്നു സസ്പെൻഡും ചെയ്‌തു. വയനാട് നടവയൽ സ്വദേശി ജീവ, കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക്, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് ഉച്ചയോടെ വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കും.
നാടുകടത്തൽ; ട്രംപിൻ്റെ നയം മോശമെന്ന് മാർപാപ്പ
യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയം മോശമെന്നു ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. നാടുകടത്തൽ വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായിരിക്കുമെന്നും കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നുമായിരുന്നു മാർപാപ്പ പറഞ്ഞത്. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമൻ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി; ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ലെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമൻ. ഗസയിലെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനും യുഎസ് ഗസ പിടിച്ചെടുക്കുന്നതിനും അറബ് രാജ്യങ്ങള്‍ എതിരാണെന്ന് ട്രംപിനെ അറിയിച്ചതായി അബ്ലുള്ള രണ്ടാമന്‍ പറഞ്ഞു. ” ഗസയില്‍ നിന്നും വെസ്റ്റ്ബാങ്കില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിന് എതിരാണെന്ന ജോര്‍ദാൻ്റെ ഉറച്ചനിലപാട് ആവര്‍ത്തിച്ചു. ഇതാണ് അറബ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നിലപാട്.” ഫലസ്തീനികളെ കുടിയൊഴിപ്പിക്കാതെ ഗസ പുനര്‍നിര്‍മിക്കാനുള്ള