നിയമസഭയിൽ പ്രതിപക്ഷം പോലീസ് നടപടിയെ ശക്തമായി വിമർശിച്ചതിനെ തുടർന്ന് നെന്മാറയിലും പത്തനംതിട്ടയിലും പോലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി. പ്രതിപക്ഷം പോലീസ് നടപടിയെ ശക്തമായി വിമർശിച്ചതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലമൊക്കെ പോയെന്നും തെറ്റു ചെയ്തവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു.
നെന്മാറയിൽ കൊലപാതകക്കേസ് പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവവും പത്തനംതിട്ടയിൽ വിവാഹസംഘത്തിന് നേരെ നടന്ന ആക്രമണവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. എന്നാൽ പ്രതിപക്ഷത്തിൻ്റെ ആക്ഷേപത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി നെന്മാറയിൽ ജാമ്യവ്യവസ്ഥ ലംഘിച്ചാൽ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ചെന്താമരയ്ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു.