സമഗ്രസംഭാവനയ്ക്കുള്ള മൂന്നാമത് ഇന്നസെന്റ് സ്മാരക പുരസ്കാരം സിനിമാതാരം ഹരിശ്രീ അശോകന്.
ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ 26നു സംഘടിപ്പിക്കുന്ന ഇന്നസെന്റ് സ്മൃതിസംഗമത്തിൽ പുരസ്കാരം സമ്മാനിക്കും.
ഇരിങ്ങാലക്കുട ലയണ്‍സ് ഹാളിൽ വൈകീട്ട് ആറിന് നടക്കുന്ന സംഗമം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ പ്രഭാഷണം നടത്തും. ഇന്നസെന്റ് അഭിനയിച്ച വിവിധ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതവിരുന്നും ഉണ്ടാകും.