മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന 15 കിലോ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികൾ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ബാങ്കോങ്ങിൽ നിന്നെത്തിയ ദില്ലി സ്വദേശികളായ യുവതികളിൽ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ദില്ലി സ്വദേശിനി സ്വാതി ചിബ്ബാർ, രാജസ്ഥാൻ സ്വദേശിനി മാൻവി ചൗധരി എന്നിവരാണ് പിടിയിലായത്.

ഉത്തരേന്ത്യയിലേക്ക് കൊച്ചി വഴി കടത്താൻ ആയിരുന്നു ശ്രമം. നിലവിൽ മേക്കപ്പ് ആർട്ടിസ്റ്റുകളാണെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന വിവരം. ഇവരുടെ പക്കൽ മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് കഞ്ചാവുണ്ടായിരുന്നത്. 7.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.

Related Posts