ആനയിടഞ്ഞുണ്ടായ അപകടം; കൊയിലാണ്ടിയിലെ 9 വാര്‍ഡുകളില്‍ ഹര്‍ത്താല്‍
കോഴിക്കോട് കൊയിലാണ്ടിയിലെ കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദു:ഖസൂചകമായി വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളിൽ ആണ് സയുക്ത ഹര്‍ത്താല്‍. കണയങ്കോട്, കോതമംഗലം, കാക്രട്ട്കുന്ന്, മണമല്‍, അണേല, കുറുവങ്ങാട്, അറുവയല്‍, വരകുന്ന്, കോമത്തക എന്നീ വാര്‍ഡുകളിലാണ് ഹർത്താൽ.
കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് റിപ്പോർട്ട്
കോഴിക്കോട് കൊയിലാണ്ടിയിൽ മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്നാണ് പ്രാഥമിക നിഗമനം. പാപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. സംഭവത്തിൽ വനം വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. അതേസമയം, അപകടത്തിൽ മരിച്ച രാജൻ,
ട്രംപ് – മോദി കൂടിക്കാഴ്ച: ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. വിവിധ വിഷയങ്ങള്‍ ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യ – യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കും. ബോസ്റ്റണിൽ ഇന്ത്യ
ചേർത്തലയിൽ വീട്ടമ്മ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹത; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും
ആലപ്പുഴ ചേർത്തലയിൽ വീട്ടമ്മ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48)യാണ് മരിച്ചത്. സജിയുടെ ഭർത്താവ് ചേർത്തല പണ്ടകശാലപ്പറമ്പിൽ സോണിയെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീടിൻ്റെ മുകൾ നിലയിൽ നിന്ന് വീണ സജി ഒരു മാസത്തോളം വണ്ടാനം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സജി മരിച്ചത്. ഇതിന് പിന്നാലെ അച്ഛൻ
മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി; പെര്‍ഫ്യൂമില്‍ ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന മീഥൈല്‍ ആല്‍ക്കഹോള്‍
എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്‌തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നാണ് മായം ചേർത്ത പെർഫ്യൂം പിടികൂടിയത്. എറണാകുളത്ത് ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്‌തുക്കൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഇതിൽ മീഥൈൽ ആൽക്കഹോളിൻ്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈൽ ആൽക്കഹോൾ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ
‘ആരണ്യം’ മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു
മാർച്ച് 14 ന് തിയറ്ററുകളിൽ ആരണ്യം തിയറ്ററുകളിൽ എത്തും. എസ് എസ് മൂവി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ചത്രമാണ് ‘ആരണ്യം.’ ചിത്രത്തിൻ്റെ കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. രണ്ട് തീയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ ആരണ്യം വേറിട്ട് നിൽക്കുന്നു. പ്രശസ്ത നടനായ എംജി സോമൻ്റെ മകൻ സജി സോമൻ വിഷ്ണു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജി സോമൻ, ലോനപ്പൻ കുട്ടനാട്,
ബാറിൽ ഡാൻസ് ചെയ്ത ഏഴ് സ്ത്രീകളെ വെറുതേ വിട്ട് ഡൽഹി കോടതി; പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്നതും കുറ്റകരമല്ല
മാര്‍ച്ചില്‍ ഡല്‍ഹിയിലെ ബാറില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ബാറിൽ അശീല നൃത്തം ചെയ്തുവെന്ന് ആരോപിച്ച് കുറ്റം ചുമത്തിയ ഏഴ് സ്ത്രീകളെ ഡൽഹി കോടതി വെറുതേ വിട്ടു. പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതോ ശരീരം വെളിവാക്കുന്ന തരത്തിൽ നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്നതോ കുറ്റകരമല്ലെന്ന് കോടതി വിധിച്ചു. മറ്റുള്ളവർക്ക് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന പൊതു ഇടങ്ങളിലെ അശ്ലീല പ്രവൃത്തികൾ ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294 പ്രകാരമാണ്
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു
ലപ്പുറം ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പോയിരുന്നു. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു
വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യു.ഡി.എഫ് ഹർത്താൽ
വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ യു.ഡി.എഫ് ഹർത്താലിന് ആഹ്വനം ചെയ്തു . ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി. ടി. ഗോപാലക്കുറുപ്പും അറിയിച്ചു.അവശ്യ സർവീസുകളെയും വിവാഹം, പരീക്ഷ, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചിട്ടുണ്ട് .
വിനോദയാത്രയ്ക്ക് പോയപ്പോൾ നഗ്നദൃശ്യങ്ങൾ പകർത്തി; ഗായത്രിയുടെ മരണത്തിൽ അമ്മയുടെ ആരോപണം
പത്തനംതിട്ട അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന ഗായത്രിയെ സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ രാജി. ഗായത്രിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അമ്മ രാജി. മകളെ അധ്യാപകൻ ആദ്യം ഡേറ്റിങിന് ക്ഷണിച്ചുവെന്നും വഴങ്ങാതെ വന്നപ്പോൾ ഭീഷണിയായെന്നും അമ്മ രാജി പറഞ്ഞു. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും രാജി ആരോപിച്ചു. അധ്യാപകനിൽ നിന്ന് ഗായത്രി കടുത്ത മാനസിക പീഡനം