കോഴിക്കോട് കൊയിലാണ്ടിയിലെ കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദു:ഖസൂചകമായി വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും.
കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളിൽ ആണ് സയുക്ത ഹര്‍ത്താല്‍. കണയങ്കോട്, കോതമംഗലം, കാക്രട്ട്കുന്ന്, മണമല്‍, അണേല, കുറുവങ്ങാട്, അറുവയല്‍, വരകുന്ന്, കോമത്തക എന്നീ വാര്‍ഡുകളിലാണ് ഹർത്താൽ.