യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയം മോശമെന്നു ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പ് നൽകി.

അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ നയത്തെ മാർപാപ്പ വിമർശിച്ചത്.

നാടുകടത്തൽ‌ വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായിരിക്കുമെന്നും കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നുമായിരുന്നു മാർപാപ്പ പറഞ്ഞത്.

മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയെ, ഇറ്റാലിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ നേരത്തേയും മാർപാപ്പ വിമർശിച്ചിട്ടുണ്ട്.

Related Posts