യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് ഈ വിവരം പുറത്തുവിട്ടത്.
ഐആർജിസിയുടെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ ഇറാന്റെ സൈനിക തന്ത്രങ്ങളും നയങ്ങളും ആഗോളതലത്തിൽ അറിയിച്ചിരുന്ന പ്രമുഖനായിരുന്നു അലി മുഹമ്മദ് നൈനി. അടുത്തിടെ നടന്ന ഇസ്രയേൽ വിരുദ്ധ നീക്കങ്ങളിലും സൈനിക പ്രസ്താവനകളിലും നൈനി സജീവമായിരുന്നു.
ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഈ കൊലപാതകം വിലയിരുത്തപ്പെടുന്നത്.