അർജൻ്റിനയിൽ അതിശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അധികൃതർ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചിലിയുടെയും അര്‍ജൻ്റിനയുടെയും തെക്കന്‍ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തീരപ്രദേശത്തുള്ള ആളുകള്‍ക്കെല്ലാം ജാഗ്രതാനിര്‍ദേശം നല്‍കി. മഗലനസ് പ്രദേശത്തെ തീരമേഖലകളില്‍ കഴിയുന്നവരോട് സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related Posts