അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരിയായ് ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. അദ്ദേഹത്തെ മസ്തിഷ്കാഘാതത്തെ തുടർന്ന് ഫെബ്രുവരി 3 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംസ്കാരം വ്യാഴാഴ്ച അയോദ്ധ്യയിലെ സരയൂനദിയുടെ തീരത്ത് നടത്തും. 1992 മാർച്ച് 6 നാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോദ്ധ്യയിൽ മുഖ്യപൂജാരി ആയി സ്ഥാനം ഏറ്റെടുത്തത്. 1992 ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെൻ്റിലേക്ക് മാറ്റി. 28 വർഷത്തോളം ടെൻ്റിനകത്തു വെച്ചാണ് ആചാര്യ സത്യേന്ദ്ര ദാസ് പൂജ നടത്തിയത്.