ഇന്നലെ രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രായ് ഔൺസിന് 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു അതനുസരിച്ചാണ് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയത്. എന്നാൽ, 10 മണിക്ക് ശേഷം രൂപ കരുത്ത് ആർജിച്ച് 87.29 നിന്നും 86.86 പൈസയിലേക്ക് എത്തിയത്. 43 പൈസയുടെ വ്യത്യാസമാണ് വന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു. എക്കാലത്തെയും റെക്കോഡ് വിലയാണിത്. ഇന്നലെ രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രായ് ഔൺസിന് 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു അതനുസരിച്ചാണ് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയത്. എന്നാൽ, 10 മണിക്ക് ശേഷം രൂപ കരുത്ത് ആർജിച്ച് 87.29 നിന്നും 86.86 പൈസയിലേക്ക് എത്തി. 43 പൈസയുടെ വ്യത്യാസമാണ് വന്നത്. അതനുസരിച്ച് 11 മണിയോടെ ഗ്രാമിന് 50 രൂപ കുറഞ്ഞ് 8010 രൂപയും, പവന് 400 കുറഞ്ഞ് 64,080 രൂപയും ആയി വില താഴ്ന്നു.

Related Posts