മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ ടീസർ റിലീസ് ചെയ്‌തു
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ ടീസർ റിലീസ് ചെയ്‌തു. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരും ലൈകാ പ്രൊഡക് ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രചന മുരളി ഗോപി. മാർച്ച് 27ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.വിദേശ രാജ്യങ്ങളിൽ അടക്കം ഷൂട്ട് ചെയ്‌ത ചിത്രത്തിൻ്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ടീസർ റിലീസ് ചെയ്‌തിട്ടുണ്ട്. എമ്പുരാൻ്റെ കൂടുതൽ വിവരങ്ങളൊന്നും
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്, നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
അടുത്ത ബന്ധുവിൻ്റെ നാല് വയസുളള മകളെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. നടൻ നല്‍കിയ മുൻകൂർ ജാമ്യഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് ബി വി നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസില്‍ നേരത്തെ നടൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിനുപിന്നാലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്. പോക്‌സോ കേസ് ദുരുപയോഗം ചെയ്തതാണെന്നും പരാതിക്ക് പിന്നില്‍
ബിജെപി പാലക്കാട് ഈസ്‌റ്റ് ജില്ലാ പ്രസിഡൻ്റ് ആയി ചുമതലയേറ്റ് പ്രശാന്ത് ശിവൻ
പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാനുള്ള ആർഎസ്എസ് ഇടപെടലിൻ്റെ പ്രതിസന്ധിക്ക് പരിഹാരമായി ബിജെപി പാലക്കാട് ഈസ്‌റ്റ് ജില്ലാ പ്രസിഡൻ്റായി പ്രശാന്ത് ശിവൻ ചുമതലയേറ്റു. ഭരണാധികാരി പ്രമീള ദേവിക്ക് മുൻപാകെയാണ് പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്‌തത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എസ് രാധാകൃഷ്‌ണൻ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ഏഴ് കൗൺസിലർമാർ, പ്രശാന്ത് ശിവൻ ചുമതലയേറ്റാൽ സ്ഥാനം രാജിവയ്ക്കുമെന്നാണ് പറഞ്ഞത്. ഇതിനൊപ്പം നാല് കൗൺസിലർമാരും കൂടി രാവിലെ ചേർന്നതോടെ പ്രതിസന്ധി
മഹാരാഷ്ട്രയിൽ ഗില്ലൻബാരി സിൻഡ്രോം പടരുന്നു; ഒരു മരണം, 101 പേർക്ക് രോഗബാധ
മഹാരാഷ്ട്രയിൽ ഗില്ലൻബാരി സിൻഡ്രോം പടരുന്നു. രോഗബാധിതരുടെ എണ്ണം 101 ആയി ഉയർന്നു. ഇതിൽ 33 സ്ത്രീകളും 68 പുരുഷന്മാരും ഉൾപ്പെടുന്നു. വെൻ്റിലേറ്ററിൽ 16 പേർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. രോഗം ബാധിച്ച് സോളാപൂരിൽ ഒരാൾ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. സോളാപൂർ സ്വദേശിയായ ഇയാൾ പൂനെയിൽ വന്നിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്. രോഗം പ്രധാനമായും പൂനെ മുൻസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് പടരുന്നത്. ഈ മേഖലയിൽ നിന്നും
കൂരാച്ചുണ്ട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; 13 ൽ 11 അംഗങ്ങൾ പിന്തുണച്ചു.
യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ ലീഗും കോൺഗ്രസും സിപിഎമ്മും അടക്കം 13 ൽ 11 അംഗങ്ങൾ പിന്തുണച്ചു. കോൺഗ്രസ് സസ്പെൻഡ് ചെയ്‌ത പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാർക്കാട് പുറത്തായി. യുഡിഎഫ് ധാരണപ്രകാരം ലീഗിനായി പ്രസിഡൻ്റ് സ്ഥാനം മാറാതിരുന്നതിനെ തുടർന്നാണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്. എതിർചേരിയിലേക്ക് പോളി കാർക്കാട് പോയാലും ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷം പഞ്ചായത്തിൽ യുഡിഎഫിനുണ്ട്. പോളി കാർക്കാട് പുറത്തായതോടെ ഇനി
ബിജെപി ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു; നാലിടത്ത് വനിതകൾ
ബിജെപി ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മലപ്പുറത്ത് ദീപാ പുഴയ്‌ക്കൽ, കാസർഗോഡ് എം എൽ അശ്വിനി, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ, തൃശൂർ നോർത്ത് നിവേദിത സുബ്രഹ്മണ്യൻ എന്നിവരാണ് വനിതാ ജില്ലാ അധ്യക്ഷന്മാർ. സ്ത്രീ ശാക്തീകരണം ബിജെപിക്ക് പ്രസംഗിക്കാൻ മാത്രമുള്ളതല്ല എന്നും സുരന്ദ്രൻ പറഞ്ഞു. മൂന്ന് ജില്ലാ പ്രസിഡൻ്റുമാർ ക്രിസ്ത്യൻ ന്യൂനപക്ഷത്ത് നിന്നും പട്ടികജാതി സമുദായത്തിൽ നിന്ന് രണ്ട് ജില്ലാ അധ്യക്ഷൻമാരും എന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് മദ്യ വില വർധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ
മദ്യ കമ്പനികൾക്കു വേണ്ടി വില വർധിപ്പിച്ചുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെ കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി മദ്യ വില വർധിപ്പിച്ചത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ്’വി.ഡി. സതീശൻ വാർത്താകുറിപ്പിൽ ആരോപിച്ചു. സുതാര്യതയില്ലാത്ത തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാൻഡുകളുടെ വിലയാണ് 10 രൂപ മുതൽ 50 രൂപ വരെ വർധിപ്പിച്ചത്. ഇതിൽ സർക്കാർ ജനപ്രിയ ബ്രാൻഡുകളുടെയെല്ലാം വില വർധിപ്പിച്ചിട്ടുണ്ട്. വില വർധിപ്പിച്ച
സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് തുടർച്ചയായ ഒരാഴ്ചത്തെ വർധനവിനു ശേഷം സ്വർണവിലയിൽ നേരിയ കുറവ്. മൂന്ന് ദിവസമായി 60,440ൽ നിൽക്കുന്ന സ്വർണവില ഇന്ന് 60,320 രൂപയിൽ എത്തി. വിപണിയിൽ 120 രൂപയാണ് പവന് കുറഞ്ഞത്. 7,555 രൂപയായിരുന്ന ഗ്രാം സ്വർണത്തിന് തിങ്കളാഴ്ച 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്ന് മൂന്ന്
ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ്
ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏക സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കും. ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുകയാണ്. വിവാഹം ഉൾപ്പടെയുള്ളവ രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉദ്ഘാടനം ചെയ്യും. ഉത്തരാഖണ്ഡിൽ നിലവിലുള്ള സർക്കാർ വന്ന ശേഷം സംസ്ഥാനത്ത് യു.സി.സി നടപ്പാക്കാൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ തീരുമാനമായിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടികൾ. യുണിഫോം
വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
വയനാട്ടിലെ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കടുവയെ കണ്ടെത്താനുള്ള സ്പെഷ്യല്‍ ഓപ്പറേഷൻ തുടരുന്നതിനിടെയാണ് ഇന്നു പുലർച്ചെ 2.30 ഓടെ പിലാക്കാവ് ഭാഗത്ത് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ കഴുത്തില്‍ രണ്ടു വലിയ മുറിവുകളുണ്ട്. മറ്റൊരു കടുവയുമായുള്ള ആക്രമണത്തിനിടെ പരുക്കേറ്റതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കടുവയെ കണ്ടെത്തി എത്രയും വേഗം വെടിവച്ചു കൊല്ലണമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയിരുന്ന നിർദേശം. കടുവയെ പിടികൂടാനുള്ള ദൗത്യ സംഘത്തിനൊപ്പം സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പിലെ