സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകിവെച്ചയാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട് ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകിവെച്ചയാൾ അറസ്റ്റിലായി. കളനാട് ബാലഗോപാല ക്ഷേത്രത്തിനു സമീപം വാടക വീട്ടിലെ കിഷോർ കുമാർ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിൻ്റെ ഡിസ്‌പ്ലേ മാറ്റാൻ ഉദുമ എരോലിലെ വിനോദ് 500 ൻ്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത് കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ കടയുടമയുടെ പരാതിയിൽ എരോൽ വിനോദിനെ പ്രതിയാക്കി. പ്രാഥമിക അന്വേഷണത്തിൽ വിനോദിന് കള്ളനോട്ടു സംഘവുമായി
മലയാള കൃതികൾ കന്നഡികരിലെത്തിച്ച വിവർത്തക പ്രതിഭയായിരുന്നു കെ.കെ.ജി: റൈറ്റേഴ്സ് ഫോറം
ബംഗളൂരു: മലയാള സാഹിത്യ കൃതികൾ കന്നഡ ഭാഷലേക്ക് വിവർത്തനം ചെയ്ത് കന്നഡികരെ നമ്മുടെ സാഹിത്യത്തെക്കുറിച്ച് ബോധൽക്കരിക്കുകയെന്ന ദൗത്യം നിർവ്വഹിച്ച മഹദ് വ്യക്തിത്വമാണ് കെ.കെ. ഗംഗാധരൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് ബെംഗളൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം അഭിപ്രായപ്പെട്ടു. ഏതു ഭാഷയിലേക്കാണോ വിവർത്തനം ചെയ്യുന്നത് ആ ലക്ഷ്യ ഭാഷയിൽപ്പെട്ടവർക്ക് അത് അവരുടെ ഭാഷയിൽ തന്നെ ഉണ്ടായിട്ടുളള ഒരു കൃതി എന്ന പോലെ അനുകൂലമാവുകയും, അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് വിവർത്തനം സാർത്ഥമാകുന്നത്. അത്തരം
വണ്ടിപ്പെരിയാറില്‍ കുടുംബാഗങ്ങളോടൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചവര്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാറിൽ കുടുംബാഗങ്ങളോടൊപ്പം യാത്ര ചെയ് പെൺകുട്ടിയെ വാഹനം തടഞ്ഞു നിർത്തി ദേഹോപദ്രവമേൽപ്പിക്കുകയും പിതാവിനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌ത കേസിലെ പ്രതികളെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്‌തു. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശി മദൻ കുമാർ (22) വാഴത്തോപ്പ് ഇടുക്കി കോളനി സ്വദേശി ആര്യഭവനിൽ അഭിജിത്ത്, ( 23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച്‌ച രാത്രി ഇഞ്ചിക്കാട് മുരുകൻ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ
നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ വീട്ടിൽനിന്ന് കിട്ടിയത് വിഷക്കുപ്പിയും വടിവാളും
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന വടിവാളും വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി. ലഭിച്ച വിഷക്കുപ്പിയിൽ പകുതി ഇല്ലായിരുന്നു. ചെന്താമരയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് വിഷക്കുപ്പിയും വടിവാളും കണ്ടെത്തിയത്. പൊലീസ് ചെന്താമരയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഏഴ് സംഘങ്ങളായിട്ടാണ് തിരച്ചിൽ നടത്തുന്നത്. തെരച്ചിലിനു വേണ്ടി ഡോഗ് സ്ക്വാഡും ഉണ്ട്. അന്വേഷണം
സ്മൃതി മന്ദാന മികച്ച വനിതാ ഏകദിന താരം; അഫ്ഗാനിസ്താൻ ഓൾറൗണ്ടർ അസ്‌മത്തുല്ല ഒമർസായ് മികച്ച പുരുഷ താരം
ഇന്ത്യൻ ഓപണർ സ്മൃതി മന്ദാനയെ 2024ലെ ഐ.സി.സിയുടെ മികച്ച വനിതാ ഏകദിന താരമായി തെരഞ്ഞെടുത്തു. 2018 ലും 2022 ലും വനിതാ ക്രിക്കറ്റർ ഓഫ് ദ് ഇയർ ആയി തെരഞ്ഞെടുത്ത സമൃതിയെ തേടി മൂന്നാം തവണയാണ് ഐ.സി.സി പുരസ്ക്‌കാരമെത്തുന്നത്. ഇംഗ്ലണ്ടിൻ്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്, എന്നിവരെ പിന്തള്ളിയാണ് സമൃതിയുടെ പുരസ്കാര നേട്ടം.പോയ വർഷം 13 ഇന്നിങ്‌സിൽനിന്ന് 57. 46 ശരാശരിയിൽ 747 റൺസാണ് സ്മൃതി മന്ദാന നേടിയത്.
മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ അന്തരിച്ചു
മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത സെൻ്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സൻ കൂടിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗം ബാധിച്ചു കഴിഞ്ഞ് രണ്ടുവട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുൻപായിരുന്നു. ദുബായിലുള്ള ഫ്ളവേഴ്സ് FMൻ്റെയും ഭാഗമായിരുന്നു നികിതാ നയ്യാര്‍.
വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം, യുവാവിന് പരിക്കേറ്റു
പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ഭീതി ഒഴിഞ്ഞതിനു പിന്നാലെ മുട്ടിൽമലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപ് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലയാണ് മുട്ടിൽമല. പിണങ്ങോട് സ്വദേശി വിനീതിനാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്വകാര്യ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. യുവാവിൻ്റെ പരിക്ക് ഗുരുതരമല്ല.
റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. വ്യാപാരികളുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു. ഡിസംബറിലെ ശമ്പളം നാളെത്തന്നെ നൽകുമെന്ന് മന്ത്രി വ്യാപാരികൾക്ക് ഉറപ്പ് നൽകി. നാളെ മുതൽ എല്ലാ റേഷൻ കടകളും സാധാരനിലയിൽ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനൻ തുടരും
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനൻ തുടരും. 2018 ലാണ് സംസ്ഥാന കമ്മറ്റി അംഗമായ സി.എൻ. മോഹനൻ ആദ്യം ജില്ലാ സെക്രട്ടറിയായത്. കൊച്ചിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ 46 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 11 പേർ ഇതിൽ പുതുമുഖങ്ങളാണ്. കഴിഞ്ഞ കമ്മിറ്റിയിൽ ഉണ്ടായിരുന്ന പത്തു പേരെ ഒഴിവാക്കി. കെ.ജെ. മാക്സ്‌സി, സി. മണി, കെ.കെ. ഏലിയാസ്, സി.എൻ. സുന്ദരൻ, പി. വാസുദേവൻ, ടി.വി. നിധിൻ, കെ.എ. ജോയി,
ലിവിംഗ് ടുഗതര്‍ ബന്ധത്തെ തുടര്‍ന്നുണ്ടായ കൊലപാതകം; പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി കത്തിച്ചു
ന്യൂഡല്‍ഹി ഗാസിപുരില്‍ സ്യൂട്ട്‌കേസിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ അന്വേഷണം എത്തിപ്പെട്ടത് കൊലപാതകത്തില്‍. ഗാസിപുരിലെ വിജനമായ സ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് ഒരു സ്യൂട്ട്കേസ് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം സ്യൂട്ട്കേസിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി. “ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കത്തിക്കരിഞ്ഞ സ്യൂട്ട്കേസും അതില്‍ കത്തിക്കരിഞ്ഞ ശരീരവും മാത്രമാണുണ്ടായിരുന്നത്. സ്യൂട്ട്കേസ് കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം തുടങ്ങിയത്.” – ഈസ്റ്റ് ഡൽഹി