ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു
ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. 14 വർഷത്തെ ശിക്ഷ പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്. മോഷണത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻപിടിയിലായത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്ന ഷെറിൻ.ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷക്ക്
വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന് ഒളിച്ചുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
ജനവാസമേഖലകളിൽ ഇറങ്ങുന്ന വന്യജീവികളെ തുരത്താൻ ആധുനിക സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന് ഒളിച്ചുകളിയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.ഇക്കാര്യത്തിൽ നാല് വർഷമായി ചെയ്യേണ്ടതൊന്നും സർക്കാർ ചെയ്തില്ല. എന്നിട്ട് നയപ്രഖ്യാപനത്തിൽ വന്യജീവി ആക്രമണം കുറഞ്ഞെന്ന് കള്ളം എഴുതി വച്ചു. പ്രതിപക്ഷം പല തവണ വിഷയം നിയമസഭയിൽ ഉയർത്തിയതാണ്. എന്നാൽ സർക്കാർ നിസംഗത
ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്നു രാത്രി ഏഴിന്
ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്നു രാത്രി ഏഴിന് രാജ്കോട്ടിൽ അരങ്ങേറും. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്. പരമ്പര സജീവമാക്കി നിർത്താൻ ഇംഗ്ലണ്ടിന് ഇന്നു ജയിച്ചേ മതിയാകൂ. സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിൽ മറ്റൊരു പരമ്പര നേട്ടത്തിലേക്കുള്ള കുതിപ്പിലാണ് നീലപ്പട.ബ്രണ്ടൻ മക്കല്ലത്തിൻ്റെ ശിക്ഷണത്തിലെ ആദ്യ ട്വൻ്റി-20 പരമ്പര കൈവിടുന്ന വക്കിലാണ് ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ട്. തിലക് വർമയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ
ഡൽഹി നിയമസഭാതിരഞ്ഞെടുപ്പ്; 33 ശതമാനം സ്ഥാനാർഥികളും ക്രിമിനൽക്കേസ് പ്രതികൾ
ഡൽഹി നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളുടെ 33 ശതമാനം സ്ഥാനാർഥികളും ക്രിമിനൽക്കേസ് പ്രതികൾ. 278 സ്ഥാനാർഥികളിൽ 93 പേർ ക്രിമിനൽക്കേസ് പ്രതികളാണ്. ഇവരിൽ 51 ആളുകളുടെ പേരിൽ ഗുരുതരവകുപ്പുകളാണുള്ളത്. എ.എ.പി.യുടെ 70 സ്ഥാനാർഥികളിൽ 44 പേരും ബി.ജെ.പി.യുടെ 68 സ്ഥാനാർഥികളിൽ 20 പേരും ക്രിമിനൽക്കേസ് പ്രതികളാണ്.നാമനിർദേശപത്രികകൾ വിലയിരുത്തി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എ.ഡി.ആർ.) റിപ്പോർട്ട് പുറത്തിറക്കിയത്.50 കോടി രൂപയ്ക്കുമേൽ ആസ്തിയുള്ള 23 പേരുണ്ട്. നിരക്ഷരരായ 29 സ്ഥാനാർഥികളാണുള്ളത്. സ്ഥാനാർഥികളിൽ 96
നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിൽ സന്ദർശനം നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിൽ സന്ദർശനം നടത്തും. ഇന്നലെ യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചിരുന്നു. കുടിയേറ്റ സംബന്ധമായ കാര്യങ്ങൾ ചർച്ച നടത്താൻ മോദിയെ ട്രംപ് വെെറ്റ് ഹൗസിലേക്ക് ക്ഷണിച്ചെന്നാണ് വിവരം. ഫെബ്രുവരിയിൽ തന്നെ സന്ദർശനം നടത്താനാണ് തീരുമാനം. ഇന്നലെ മോദിയുമായി സംസാരിച്ചുവെന്നും ഫെബ്രുവരിയിൽ അദ്ദേഹം വെെറ്റ് ഹൗസ് സന്ദർശിക്കാമെന്ന് ഉറപ്പ് നൽകിയതായും ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രംപിനെ പ്രിയ സുഹൃത്തെന്ന് വിശേഷിപ്പിച്ച മോദി, അദ്ദേഹവുമായി
ടാറ്റാ സ്റ്റീല്‍ ചെസ് : ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള മത്സരം സമനിലയില്‍
ടാറ്റാ സ്റ്റീല്‍ ചെസ് 2025ല്‍ ഇന്ത്യയുടെ ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള എട്ടാം റൗണ്ടിലെ മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഗുകേഷും പ്രജ്ഞാനന്ദയും അഞ്ചര പോയിന്‍റ് വീതം നേടി ടൂര്‍ണ്ണമെന്‍റിൻ്റെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ചെസില്‍ എവിടെയും ഉയരുന്ന ഇന്ത്യന്‍ മേധാവിത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടിയായി മാറിയിരിക്കുകയാണ് നെതര്‍ലാന്‍റ്സില്‍ നടക്കുന്ന ചെസിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ടാറ്റാ സ്റ്റീല്‍ ചെസ്. ലോകകപ്പ് ചാമ്പ്യന്‍പട്ടം നേടിയതിന് ശേഷമുള്ള ഗുകേഷിൻ്റെ ആദ്യ ടൂര്‍ണ്ണമെന്‍റാണിത്. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും
വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം
വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം നൽകിയതോടെ, വഖഫ് ബോർഡിൻ്റെ മുസ്ലിം കേന്ദ്രീകൃത സ്വഭാവം നഷ്ടപ്പെടാൻ സാദ്ധ്യതയേറി. മുസ്ലിങ്ങൾ അല്ലാത്ത രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ വേണമെന്നതടക്കം ഭരണപക്ഷം മുന്നോട്ടുവച്ച 14 ഭേദഗതികൾ ഇന്നലെ ചേർന്ന ജെ.പി.സി യോഗത്തിൽ അംഗീകരിച്ചു. ഈ ഭേദഗതികളോടെ അന്തിമറിപ്പോർട്ട് ജനുവരി 31ന് സമർപ്പിക്കാനാണ് ജെ.പി.സി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ജഗദംബിക പാലിൻ്റെ ശ്രമം. റിപ്പോർട്ട് അന്തിമമായി അംഗീകരിക്കാൻ നാളെ ജെ.പി.സി
നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്
സാമൂഹികമാധ്യമങ്ങൾ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമർശിച്ചും ടാഗ് ചെയ്‌തും സംവിധായകൻ ഒട്ടേറെ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതേ നടിയുടെ പരാതിയില്‍ പോലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 മേയില്‍ അറസ്റ്റിലായ സനലിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. എളമക്കര പോലീസാണ് തിങ്കളാഴ്‌ച കേസ് രജിസ്റ്റർ ചെയ്‌തത്.
എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടി; കാലിക്കറ്റ് സർവകലാശാല തൃശൂർ ജില്ലാ ഡി സോൺ കലോത്സവം നിർത്തിവച്ചു
എസ് എഫ് ഐ – കെ എസ് യു – പ്രവർത്തകർ ഏറ്റുമുട്ടിയതിനെത്തുടർന്ന് കാലിക്കറ്റ് സർവകലാശാല തൃശൂർ ജില്ലാ ഡി സോൺ കലോത്സവം നിർത്തിവച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ കേരളവർമ്മ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് ആഷിശിൻ്റെ നില ഗുരുതരമാണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ആഷിശ്.മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ആണ് കലോത്സവം നടക്കുന്നത്. എസ്എഫ്ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തി. യുഎസ് പ്രസിഡന്‍റായി ട്രംപ് സ്ഥാനമേറ്റതിന് ശേഷം ഇതാദ്യമായാണ് മോദി അദ്ദേഹവുമായി ടെലിഫോണില്‍ സംസാരിച്ചത്. ഇരുകൂട്ടര്‍ക്കും നേട്ടങ്ങളുണ്ടാകുന്ന, വിശ്വസിക്കാവുന്ന പങ്കാളിത്തമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു. രണ്ടാം തവണയും യുഎസില്‍ പ്രസിഡന്‍റായി അവരോധിക്കപ്പെട്ട ട്രംപിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. ലോകസമാധാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചതായി മോദി എക്സില്‍