ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. 14 വർഷത്തെ ശിക്ഷ പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്.
മോഷണത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ
പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്ന ഷെറിൻ.
ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈകോടതിയും ശരിവെച്ചു. സുപ്രീംകോടതിയും ജീവപര്യന്തം ശിക്ഷ ശരിവെച്ചിരുന്നു. ഭാസ്കര കാരണവരെ ഷെറിനും കാമുകൻ ബാസിത് അലിയും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തി കൊലപ്പെടുത്തിയത്.