38-ാമത് ദേശീയ ഗെയിംസ് ഇന്ന് വൈകുന്നേരം 4 ന് ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഒളിമ്പിക് അസോ സിയേഷൻ പ്രസിഡൻ്റ് പി.ടി ഉഷ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ ബാസ്ക‌റ്റ്ബോൾ താരം പി.എസ്. ജീന കേരളത്തിൻ്റെ പതാക ഉയർത്തും. പുരുഷ വിഭാഗത്തിൽ വുഷു താരം മുഹമ്മദ് ജാസിറാണ് പതാകയേന്തുക.

മാർച്ച് പാസ്റ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് 20 താരങ്ങൾ പങ്കെടുക്കും. ഡെറാഡൂ ണിലെത്തിയ ബാസ്കറ്റ്ബോൾ, റഗ്ബി, ബാഡ്‌മിൻ്റൺ, ഭാരോദ്വഹനം, വുഷു, ഷൂട്ടിംഗ് താരങ്ങളാകും മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നത്. കൂടാതെ ഡെപ്യൂട്ടി ചീഫ് ഡി മിഷൻ വിജു വർമ, ചീഫ് ഡി മിഷൻ സെബാ സ്റ്റ്യൻ സേവ്യർ, തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.14 വേദികളിലായി 37 ഇനങ്ങളിലാണ് മത്സരങ്ങൾ പതിനായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും. കേരളം 29 ഇനങ്ങളിലാണ് മത്സരിക്കുന്നത്.

Related Posts