ബിജെപി ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മലപ്പുറത്ത് ദീപാ പുഴയ്‌ക്കൽ, കാസർഗോഡ് എം എൽ അശ്വിനി, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ, തൃശൂർ നോർത്ത് നിവേദിത സുബ്രഹ്മണ്യൻ എന്നിവരാണ് വനിതാ ജില്ലാ അധ്യക്ഷന്മാർ. സ്ത്രീ ശാക്തീകരണം ബിജെപിക്ക് പ്രസംഗിക്കാൻ മാത്രമുള്ളതല്ല എന്നും സുരന്ദ്രൻ പറഞ്ഞു. മൂന്ന് ജില്ലാ പ്രസിഡൻ്റുമാർ ക്രിസ്ത്യൻ ന്യൂനപക്ഷത്ത് നിന്നും പട്ടികജാതി സമുദായത്തിൽ നിന്ന് രണ്ട് ജില്ലാ അധ്യക്ഷൻമാരും എന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ചെറിയ ചില അസ്വാരസ്യങ്ങൾ ബിജെപിയില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ഉണ്ടാകുമെന്നും അത് മറികടക്കാനുള്ള സംഘടനാശേഷി പാര്‍ട്ടിക്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. 32 വയസിൽ ആൻ്റണി മുഖ്യമന്ത്രി ആയപ്പോൾ 35 വയസുകാരൻ ജില്ലാ പ്രസിഡൻ്റകുന്നതാണോ വിഷയമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ബിജെപിക്ക് ലോവർ ഏജ് ലിമിറ്റില്ല എന്നും സുരേന്ദ്രൻ ആവർത്തിച്ചു. കേരളത്തിൽ ബിജെപിക്ക് 34 മണ്ഡലം പ്രസിഡൻ്റ്മാരെ നിശ്ചയിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. 27 ജില്ലാ പ്രസിഡൻ്റ്മാരുടെ നാമനിർദേശം പൂർത്തിയായി. ഇതിൽ നാലും വനിതകളാണ്.

Related Posts