ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ക്ക് പി​ന്നാ​ലെ ‌അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക്ലിഫ്‌ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേസില്‍ ഉടൻ തന്നെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരള ജനത അതിജീവിതക്കൊപ്പം ഉണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കേസിൽ സർക്കാർ തന്നെ ഹെെക്കോടതിയിലേക്ക് അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു. അതോടൊപ്പം കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Related Posts