മഹാരാഷ്ട്രയിൽ ഗില്ലൻബാരി സിൻഡ്രോം പടരുന്നു. രോഗബാധിതരുടെ എണ്ണം 101 ആയി ഉയർന്നു. ഇതിൽ 33 സ്ത്രീകളും 68 പുരുഷന്മാരും ഉൾപ്പെടുന്നു. വെൻ്റിലേറ്ററിൽ 16 പേർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. രോഗം ബാധിച്ച് സോളാപൂരിൽ ഒരാൾ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. സോളാപൂർ സ്വദേശിയായ ഇയാൾ പൂനെയിൽ വന്നിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്. രോഗം പ്രധാനമായും പൂനെ മുൻസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് പടരുന്നത്. ഈ മേഖലയിൽ നിന്നും 95 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗബാധ രോഗികളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

പെട്ടെന്നുള്ള മരവിപ്പ്, ബലഹീനത, പേശി, വയറിളക്കം, തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. നാഡികളെ ബാധിക്കുന്ന ഈ രോഗം ശരീരം തളരുന്നതു വരെ സംഭവിക്കാമെന്ന് ഡോക്‌ടർമാർ പറയുന്നു. രോഗം ബാധിച്ചവരിൽ ഇരുപതോളം പേർ പത്തു വയസ്സിൽ താഴെയാണ്. 50 നും 80 നും ഇടയിൽ പ്രായമുള്ള 23 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്പകർച്ച കണക്കിലെടുത്ത് രേഗാബാധ വ്യാപകമായി കണ്ടുവരുന്ന പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Posts