സംസ്ഥാനത്ത് തുടർച്ചയായ ഒരാഴ്ചത്തെ വർധനവിനു ശേഷം സ്വർണവിലയിൽ നേരിയ കുറവ്. മൂന്ന് ദിവസമായി 60,440ൽ നിൽക്കുന്ന സ്വർണവില ഇന്ന് 60,320 രൂപയിൽ എത്തി. വിപണിയിൽ 120 രൂപയാണ് പവന് കുറഞ്ഞത്. 7,555 രൂപയായിരുന്ന ഗ്രാം സ്വർണത്തിന് തിങ്കളാഴ്ച 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്ന് മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു . സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വ്യാപാരനയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നുണ്ട്.

Related Posts