അടുത്ത ബന്ധുവിൻ്റെ നാല് വയസുളള മകളെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.
നടൻ നല്‍കിയ മുൻകൂർ ജാമ്യഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് ബി വി നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസില്‍ നേരത്തെ നടൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിനുപിന്നാലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്. പോക്‌സോ കേസ് ദുരുപയോഗം ചെയ്തതാണെന്നും പരാതിക്ക് പിന്നില്‍ കുടുംബ തർക്കമാണെന്നുമാണ് നടൻ്റെ അഭിഭാഷകർ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ സുപ്രീകോടതിയെ അറിയിച്ചിട്ടുണ്ട്.