പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ ടീസർ റിലീസ് ചെയ്‌തു. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരും ലൈകാ പ്രൊഡക് ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രചന മുരളി ഗോപി. മാർച്ച് 27ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
വിദേശ രാജ്യങ്ങളിൽ അടക്കം ഷൂട്ട് ചെയ്‌ത ചിത്രത്തിൻ്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ടീസർ റിലീസ് ചെയ്‌തിട്ടുണ്ട്. എമ്പുരാൻ്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാതെയുള്ള ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംഭാഷണങ്ങളെല്ലാം ആദ്യ ഭാഗമായ ലൂസഫറിൽ നിന്നുള്ളത് തന്നെയാണ്. ആക്ഷൻ രംഗങ്ങളും കാര്യമായി ടീസറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇരുപതോളം വിദേശ രാജ്യങ്ങളിലും ജമ്മുകാശ്‍മീർ ഉൾപ്പടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളി ലുമായാണ് സിനിമ ചിത്രീകരിച്ചത്.

ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ്, മഞ്ജു വാര്യർ, സാനിയ ഇയ്യപ്പൻ, ശശി കപൂർ എന്നിവർക്ക് പുറമേ ലൂസിഫറിൽ ഗസ്റ്റ് അപ്പിയറൻ സിൽ പ്രത്യക്ഷപ്പെട്ട സംവിധായകൻ പൃഥ്വിരാജും എമ്പുരാനിൽ സുപ്രധാന വേഷത്തിലുണ്ട്.

Related Posts