ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര വെള്ളാട്ടം-തിരുവപ്പന മഹോത്സവം ഫെബ്രുവരി 10, 11തീയ്യതികളിൽ
Association News
1 min read
13.1k

ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര വെള്ളാട്ടം-തിരുവപ്പന മഹോത്സവം ഫെബ്രുവരി 10, 11തീയ്യതികളിൽ

ജനുവരി 27, 2025
0

ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര ഈ വർഷത്തെ വെള്ളാട്ടം-തിരുവപ്പന മഹോത്സവം ഫെബ്രുവരി 10, 11 തീയ്യതികളിലായി നടക്കും. ഫെബ്രുവരി 10ന്, രാവിലെ 5മണി മുതൽ 9വരെ, പ്രതിഷ്ഠ ദിന പൂജകൾ, മഹാഗണപതി ഹോമം, എന്നിവ നടക്കും. ഫെബ്രുവരി 15ന് ശനിയാഴ്ച രാവിലെ 9മണിക്ക് ഉത്സവത്തിന് കൊടിയേറും. 10മണിക്ക് മുത്തപ്പനെ മല ഇറക്കൽ, 11മണി മുതൽ മുത്തപ്പൻ കൊടുമുടി പുറപ്പാട്, ഉച്ചയ്‌ക്ക് പ്രമുഖ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ, വൈകുന്നേരം 5.30ന്,

Continue Reading
യു.എസ് ബം​ഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കി
World
1 min read
16.6k

യു.എസ് ബം​ഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കി

ജനുവരി 27, 2025
0

ബം​ഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കുന്ന കടുത്ത നടപടിയുമായി ട്രംപ് . യു.എസിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് ബം​ഗ്ലാദേശിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യൂനുസിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്. സഹായം നിലച്ചതോടെ വലിയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബം​ഗ്ലാദേശ് നീങ്ങുന്നത്. യുക്രൈനടക്കം ചില രാജ്യങ്ങൾക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. മറ്റുരാജ്യങ്ങളിൽ

Continue Reading
സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ളിക് ദിന പരേഡിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു
Kerala
0 min read
13.5k

സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ളിക് ദിന പരേഡിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു

ജനുവരി 26, 2025
0

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ളിക് ദിന പരേഡിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. തോംസൺ ജോസ് ആണ് കുഴഞ്ഞുവീണത്. ഗവർണറുടെ സമീപത്താണ് കമ്മിഷണർ നിന്നിരുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതിനുശേഷം ഗവർണർ പ്രസംഗിക്കുന്നതിനായി ഒരുങ്ങുന്നതിനിടെ സമീപത്തുനിന്ന കമ്മിഷണർ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ വീണ കമ്മീഷണറെ സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേയ്ക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം പിന്നീട്

Continue Reading
76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ  ഭാഗമായി ദേശീയ യുദ്ധസ്‌മാരകത്തിലെത്തി പുഷ്‌പചക്രം സമർപ്പിച്ച് പ്രധാനമന്ത്രി
India
1 min read
11.6k

76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ യുദ്ധസ്‌മാരകത്തിലെത്തി പുഷ്‌പചക്രം സമർപ്പിച്ച് പ്രധാനമന്ത്രി

ജനുവരി 26, 2025
0

രാജ്യതലസ്ഥാനത്ത് 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പരേഡ് ആരംഭിച്ചു. കർത്തവ്യപഥിലെ ആഘോഷപരിപാടിയിൽ പരേഡ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അവിടെ തയ്യാറാക്കിയിരുന്ന ഡിജിറ്റൽ സന്ദർശക ഡയറിയിൽ തൻ്റെ റിപ്പബ്ലിക് ദിന സന്ദേശം കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോ തുടങ്ങിയവർ പടങ്ങിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷത്തിനായി കർത്തവ്യപഥിലെത്തിയ

Continue Reading
ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടതുണ്ട്; റിപ്പബ്ലിക് ദിന സന്ദേശവുമായി മുഖ്യമന്ത്രി
Kerala
0 min read
15.1k

ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടതുണ്ട്; റിപ്പബ്ലിക് ദിന സന്ദേശവുമായി മുഖ്യമന്ത്രി

ജനുവരി 26, 2025
0

ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ ശോഭനമായ ഭാവിക്കും നന്മയ്ക്കുമായി ഒറ്റക്കെട്ടായി നിൽക്കണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിൻ്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്. നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം

Continue Reading
കൂട്ടക്കുരുതിയിൽ ഇസ്രായേലിന് സഹായവുമായി ട്രംപ്
World
0 min read
13.2k

കൂട്ടക്കുരുതിയിൽ ഇസ്രായേലിന് സഹായവുമായി ട്രംപ്

ജനുവരി 26, 2025
0

ഗസ്സയിൽ വെടിനിർത്തലിനിടയിലും ഇസ്രായേലിനെ ആയുധമണിയിക്കാൻ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. ബോംബുകൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ട്രംപും ബൈഡനും കടുത്ത ഇസ്രായേൽ പക്ഷപാതികളാണ്. അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രതിഷേധങ്ങൾ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ

Continue Reading
കനാലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
Kerala
0 min read
16.9k

കനാലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ജനുവരി 26, 2025
0

പത്തനംതിട്ട കിടങ്ങന്നൂരിൽ ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അനന്തുനാഥ്, അഭിരാജ്, എന്നിവരുടെ മൃതദേഹങ്ങളാണ് പിഎപി കനാലിൽ നിന്ന് കിട്ടിയത്. കിടങ്ങന്നൂർ നാൽക്കാലിയ്ക്കൽ എസ്.‌വിജിഎച്ച്എസ് വിദ്യാർത്ഥികളാണ് രണ്ടുപേരും. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കനാലിൽ ഇറങ്ങിയത് പിന്നാലെ കാണാതാവുകയായിരുന്നു. ഇന്ന് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്‌പിസി കേഡറ്റുകളായ വിദ്യാർത്ഥികളാണ് മരിച്ചത്. അഗ്നിരക്ഷാസേന രാവിലെ നടത്തിയ തെരച്ചിലിലാണ് 200 മീറ്റർ അകലെ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് വിദ്യാർത്ഥികളാണ്

Continue Reading
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
India
0 min read
11.1k

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ജനുവരി 26, 2025
0

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് ഭരണത്തില്‍ സ്ഥിരത ഉറപ്പാക്കാന്‍ കഴിയും. സംസ്ഥാനങ്ങളുടെ മേലുള്ള സാമ്പത്തികഭാരം കുറയ്ക്കുക, രാജ്യത്തിന് ഗുണകരമായ നയരൂപീകരണങ്ങളുടെ ദൗർബല്യം തടയുക, തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നു രാഷ്ട്രപതി

Continue Reading
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് ഫൈനൽ പോരാട്ടം
Sports
1 min read
17.3k

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് ഫൈനൽ പോരാട്ടം

ജനുവരി 26, 2025
0

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് ഫൈനൽ പോരാട്ടം. ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ ജർമനിയുടെ രണ്ടാം നമ്പർ താരം അലക്സാണ്ടർ സ്വരേവുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ യുഎസിൻ്റെ 21-ാം സീഡ് ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്നർ ഫൈനലിൽ പ്രവേശിച്ചത്. സെർബിയയുടെ നൊവാക് ജോക്കോവിച്ച് പരിക്കിനെ തുടർന്ന് പിന്മാറിയതോടെ സ്വരേവ് ഫൈനലിലെത്തിയത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഫൈനൽ. 2020ൽ യുഎസ്

Continue Reading
പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോക്ടർ കെ എം ചെറിയാൻ അന്തരിച്ചു
Kerala
1 min read
9.9k

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോക്ടർ കെ എം ചെറിയാൻ അന്തരിച്ചു

ജനുവരി 26, 2025
0

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോക്ടർ കെ എം ചെറിയാൻ (82) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.50ന് മണിപ്പാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബംഗളൂരുവിൽ സുഹൃത്തിൻ്റെ മകൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1975ൽ അദ്ദേഹം ഇന്ത്യയിൽ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തി. 1991ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

Continue Reading