ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര ഈ വർഷത്തെ വെള്ളാട്ടം-തിരുവപ്പന മഹോത്സവം ഫെബ്രുവരി 10, 11 തീയ്യതികളിലായി നടക്കും.

ഫെബ്രുവരി 10ന്, രാവിലെ 5മണി മുതൽ 9വരെ, പ്രതിഷ്ഠ ദിന പൂജകൾ, മഹാഗണപതി ഹോമം, എന്നിവ നടക്കും. ഫെബ്രുവരി 15ന് ശനിയാഴ്ച രാവിലെ 9മണിക്ക് ഉത്സവത്തിന് കൊടിയേറും. 10മണിക്ക് മുത്തപ്പനെ മല ഇറക്കൽ, 11മണി മുതൽ മുത്തപ്പൻ കൊടുമുടി പുറപ്പാട്, ഉച്ചയ്‌ക്ക് പ്രമുഖ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ, വൈകുന്നേരം 5.30ന്, ചിരപുരാതനമായ ശിവകോട്ട ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിൽ നിന്നും, പഞ്ചവാദ്യമേളത്തോട് കൂടിയ താലപ്പോലി ഘോഷയാത്ര, കലശം വരവ്, എന്നിവ നടക്കും.

15ന് രാവിലെ 9മണിക്ക് മുത്തപ്പൻ തിരുവപ്പന പുറപ്പാട്. മഹോത്സവം പ്രമാണിച്ച് രണ്ട് ദിവസങ്ങളിലും ഭക്ത ജനങ്ങൾക്ക് പ്രഭാത ഭക്ഷണം, മഹാഅന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം, ദർശനത്തിനും, മറ്റുമായി എല്ലാവിധ ക്രമീകരണങ്ങളും സജ്ജമായി. വിശാലമായ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിശദമായ വിവരങ്ങൾ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ 98450 00888 94490 88941 9845121558.

Related Posts