സംവിധായകന്‍ ഷാഫി (56)അന്തരിച്ചു.
പ്രശസ്ത സംവിധായകന്‍ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരവും ജയിച്ച് ടീം ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരവും ജയിച്ച് ടീം ഇന്ത്യ. തിലക് വർമയുടെ തകർപ്പൻ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് രണ്ടു വിക്കറ്റിൻ്റെ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.2 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 55 പന്തിൽ അഞ്ചു സിസ്കും നാലു ഫോറുമുൾപ്പെടെ 72 റൺസെടുത്ത തിലക് വർമയുടെ
ചിയാൻ വിക്രം ചിത്രം വീര ധീര ശൂരൻ മാർച്ച് 27ന് തിയേറ്ററുകളിൽ
എസ്. യു. അരുൺ കുമാറിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം വീര ധീര ശൂരൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ മാർച്ച് 27ന് റിലീസാകും. ആക്ഷൻ ത്രില്ലർ വീര ധീര ശൂരൻ, പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയനസ് സമ്മാനിക്കുമെന്നുറപ്പാണ്. ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്.
എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13ന്
എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ വർഷവും ജാലഹള്ളി എം.ഇ.എസ് റോഡിലുള്ള ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രങ്കണത്തിൽവെച്ച് 2025 ഫെബ്രുവരി 13 വ്യാഴo രാവിലെ 10 മുതൽ നടക്കും. പുലർച്ചെ 4 മണി മുതൽ ഗണപതി ഹോമത്തോടുകുടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൂലൂർ ശ്രീധരൻ നബൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്കു തുടക്കമാകും. തുടർന്ന് പ്രസാദ
എം.ടി.വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
2025ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. അഞ്ച് മലയാളികൾക്ക് പത്മ പുരസ്കാരമുണ്ട്.ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന, നടൻ അജിത്, പി.ആർ ശ്രീജേഷ് എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു. ഐ.എം. വിജയനും കെ. ഓമനക്കുട്ടിയമ്മക്കും പത്മശ്രീയും ലഭിച്ചു.
ഇന്ത്യാവിഷൻ ചാനലിനായി കടം വാങ്ങിയ കേസ്; എം.കെ മുനീർ എംഎൽഎക്ക് കോടതി ശിക്ഷ വിധിച്ചു
ഇന്ത്യാവിഷൻ ചാനലിനായി കടം വാങ്ങിയ കേസിൽ എം കെ മുനീറിന് ശിക്ഷ വിധിച്ച് കോടതി. 2 കോടി 60 ലക്ഷം രൂപ ഒരു മാസത്തിനകം മടക്കി നല്കിയില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം. ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് ഡയറ്കടറായിരുന്ന ജമാലുദ്ദീന്‍ ഫാറൂഖും കേസില്‍ പ്രതിയാണ്. കോഴിക്കോട് സ്വദേശി മുനീർ അഹമ്മദില്‍ 1 കോടി 34 ലക്ഷം വാങ്ങിയ ശേഷം നല്കിയ ചെക്ക് മടങ്ങിയതാണ് കേസ്. അപ്പീല്‍ നല്കുമെന്ന് എം കെ
പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. മൂന്ന് പേരുടെ പട്ടികയാണ് ആദ്യം പുറത്തുവന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യകലാകാരൻ വേലു ആശാൻ, പാരാ അത്ലറ്റ് ഹർവീന്ദർ സിംഗ്, കുവൈറ്റിലെ യോഗ പരീശീലക ഷെയ്ക എ.ജെ. അൽ സഭാ, നാടോടി ഗായിക ബാട്ടൂൽ ബീഗം, സ്വാതന്ത്ര്യ സമരസേനാനി ലീബാ ലോ ബോ സർദേശായി, ഗൈനക്കോളജിസ്റ്റ് ഡോ. നീരജ് ഭാട്ടിയ എന്നിവർ ഉൾപ്പെടെ 31പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.
കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിയും സഹപാഠിയും തമ്മിലുണ്ടായ ആക്രമണത്തിൽ കഴുത്തിന് കുത്തേറ്റു
കോഴിക്കോട് ഫറോക്കിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചു. മണ്ണൂർ പദ്മരാജ സ്‌കൂളിന് സമീപത്ത് വെച്ച് അതേ സ്‌കൂളിലുള്ള മറ്റൊരു വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. കഴുത്തിന് കുത്തേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ തമ്മിലുള്ള വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നേരത്തെയുണ്ടായിരുന്നു. ഇത് പറഞ്ഞ് തീർക്കാനാണ് വിദ്യാർത്ഥികൾ എത്തിയത്. ഇതിനിടെ ആക്രമണം ഉണ്ടായെന്നാണ് കരുതുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് കുത്തിയ വിദ്യാർത്ഥിയെയും പിതാവിനെയും പൊലീസ്
തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. റിട്ടയേർഡ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ് സിബി. സിബിയുടെ മക്കൾ എത്തി കാർ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മാരുതി 800 മോഡൽ കാർ ആണ് കത്തിയത്. സിബി കടയിൽ
യന്ത്ര ഊഞ്ഞാലിൻ്റെ വാതിൽ അടർന്ന് തലയിൽ വീണ് 17 കാരന് ഗുരുതര പരിക്ക്; ഓപ്പറേറ്റർ കസ്റ്റഡിയിൽ
കോട്ടയം ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിൻ്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ഗുരുതരമായി പരിക്കെറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിൻ്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍. യന്ത്ര ഊഞ്ഞാലിൻ്റെ വാതിൽ ഇളകി അലൻ്റെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അലൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.അപകടത്തെത്തുടർന്ന്