എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ വർഷവും ജാലഹള്ളി എം.ഇ.എസ് റോഡിലുള്ള ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രങ്കണത്തിൽവെച്ച് 2025 ഫെബ്രുവരി 13 വ്യാഴo രാവിലെ 10 മുതൽ നടക്കും. പുലർച്ചെ 4 മണി മുതൽ ഗണപതി ഹോമത്തോടുകുടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൂലൂർ ശ്രീധരൻ നബൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്കു തുടക്കമാകും. തുടർന്ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കും, പൊങ്കാല മഹോത്സവത്തിൻ്റെ കൂപ്പണുകളുടെ വിതരണം ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രം പ്രസിഡണ്ട് വാസുവിനും മുൻ കോർപ്പറേറ്റർ മമത വസുവിനും നൽകികൊണ്ട് എൻ.എസ്.എസ് കർണാടക വൈസ് ചെയർമാൻ ബിനോയ് എസ് നായർ നിർവഹിച്ചു. പരിപാടിക്ക് കരയോഗം പ്രസിഡണ്ട് പി.ആർ.ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി സുരേഷ് ജി നായർ, ട്രഷറർ വിക്രമൻ പിള്ള, കൺവീനർ ബിജുപാൽ, ബോർഡ് ട്രഷറർ പി.കെ.മുരളീധരൻ, ധനേഷ് കുമാർ, രാജീവ്, ശ്രീധരൻ നായർ, കെ.കൃഷ്ണൻകുട്ടി, പദ്മകുമാർ, രാമൻ നായർ, വിമല നായർ എന്നിവർ നേതൃത്വം നൽകി. പൊങ്കാല ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9902576565, 9481483324, 9886853439, 9686663943.

Related Posts