മാളയില്‍ അനധികൃതമായി പടക്കം നിര്‍മ്മിച്ചിരുന്ന വീട്ടില്‍ പൊട്ടിത്തെറിയിൽ ; രണ്ടുപേര്‍ക്ക് പരിക്ക്
തൃശ്ശൂർ മാള പൊയ്യയിൽ അനധികൃതമായി പടക്കം നിർമ്മിക്കുന്ന വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് പരിക്കേറ്റു. കരിമ്പാടി വീട്ടിൽ അനൂപ് ദാസ് പോളക്കുളം വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച പടക്കത്തിനിടയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നെന്നാണ് വിവരം. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
രാഹുൽ ഗാന്ധിയെ സത്യസന്ധനല്ലെന്ന് വിശേഷിപ്പിച്ച് പുതിയ പോസ്റ്റർ പുറത്തിറക്കി ആം ആദ്മി പാർട്ടി
അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും മത്സരിച്ചത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസിനെ ഉപേക്ഷിച്ചു. കാരണം അവർ സംസ്ഥാനത്തിൽ ശക്തമായ നിലയിലാണ്. ഇപ്പോൾ അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നേരിട്ട് ആക്രമണം അഴിച്ചുവിടുകയാണ്. ആം ആദ്മി പാർട്ടി തങ്ങളുടെ ഇൻഡി മുന്നണി പങ്കാളിയായ രാഹുൽ ഗാന്ധിയെ സത്യസന്ധനല്ലെന്ന് വിശേഷിപ്പിച്ച് പുതിയ
ഒമാനിലും മെട്രോ ട്രെയിൻ വരുന്നു
രാജ്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ ട്രെയിന്‍ പദ്ധതി ആരംഭിക്കാൻ ഒമാനും. മസ്‌കറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പഠനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. സുല്‍ത്താന്‍ ഹൈതം സിറ്റിക്കും റുവി സിബിഡിക്കും ഇടയില്‍ 50 കിലോമീറ്റര്‍ ദൂരത്തേക്കാണ് ആദ്യഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക.മസ്‌കറ്റ് മെട്രോ യാഥാര്‍ഥ്യമാവുന്നതോടെ തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാവുമെന്ന് മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, നിര്‍ദ്ദിഷ്ട
യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം
ന്യൂയോർക്ക് യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തിൽ വിള്ളൽ വീണതായുള്ള അഭ്യൂഹങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഒബാമ – അനിൺ ബന്ധം ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലും രാജ്യാന്തര മാധ്യമങ്ങളിലുമാണ് ഇരുവരുടെയും പ്രണയ ബന്ധത്തെപ്പറ്റിയുള്ള സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ, ഒബാമയോ മിഷേലോ അനിസ്‌റ്റണോ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. ഡോണൾഡ് ട്രംപിൻ്റെ സ്‌ഥാനാരോഹണച്ചടങ്ങിലും യുഎസ്
‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; വനംവകുപ്പിനെതിരേ രോഷാഷാകുലരായി നാട്ടുകാര്‍
വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം വൈകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുന്നു. കടുവയെ വെടിവച്ച് കൊന്നില്ലെങ്കിൽ ഉദ്യോഗസ്ഥരെ എസ്‌റ്റേറ്റിൽ നിന്ന് പുറത്തുവിടില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത് ദൗത്യസംഘത്തിൻ്റെ ബേസ് ക്യാമ്പിലാണ്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്കരിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രദേശവാസികളാണ് രാധയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വേണ്ടി
എൻ.എം. വിജയൻ്റെ ആത്മഹത്യ; ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ അറസ്റ്റിലായി
വയനാട് ഡിസിസി ട്രഷറർ എൻ. എം. വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ അറസ്റ്റിലായി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതി ഉത്തരവുള്ളതിനാൽ എംഎൽഎയെ ജാമ്യത്തിൽ വിട്ടയച്ചു. ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസം എംഎൽഎ യെ ചോദ്യം ചെയ്തിരുന്നു. എം എൽഎയുടെ വീട്ടിലും കഴിഞ്ഞ ദിവസം പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. പൂത്തുർ വയൽ കാമ്പിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ മുൻ ട്രഷറർ കെ.കെ.
അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ
പത്തനംതിട്ടയിലെ അടൂരിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടിയെ കൗൺസിലിങ് ചെയ്തപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പെൺകുട്ടി പറഞ്ഞത്. അതേതുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റർ റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ 4 പേരെ അറസ്റ്റു ചെയ്തതായി അടൂർ പൊലീസ് അറിയിച്ചു. ഇനി 6 പേരെ കൂടി പിടികൂടാനുണ്ടെന്നും പോലീസ്
മഹാരാഷ്‌ട്രയില്‍ സൈന്യത്തിൻ്റെ ആയുധ നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം 8 ആയി
മഹാരാഷ്‌ട്രയില്‍ സൈന്യത്തിൻ്റെ ആയുധ നിര്‍മാണശാലയില്‍ വെള്ളിയാഴ്ച പുലർച്ചെ നടന്ന സ്‌ഫോടനത്തിൽ എട്ട് പേര്‍ മരിച്ചു. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. ഭണ്ഡാരയിലെ ജവഹര്‍ നഗര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്‌ഫോടനം നടന്നത്. ആര്‍ഡിഎക്‌സ് ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിക്കുന്ന ഫാക്ടറി ഭാഗത്തിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്. ഇവരെ നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിതിത്സയിലാണ്. വെള്ളിയാഴ്ച
സുകുമാര്‍ അഴീക്കോടിൻ്റെ വീടും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ബിന്ദു
ഡോ. സുകുമാര്‍ അഴീക്കോടിൻ്റെ തൃശൂര്‍ എരവിമംഗലത്തുള്ള വീടും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. അഴീക്കോടിൻ്റെ ഗ്രന്ഥശേഖരം പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കേരള ലാംഗ്വേജ് നെറ്റ് വര്‍ക്ക് എന്ന സെൻ്റര്‍ ഓഫ് എക്‌സലന്‍സിൻ്റെ ഭാഗമായാണ് അഴീക്കോടിൻ്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം പ്രവര്‍ത്തിക്കുക. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തില്‍ എത്തിക്കാന്‍ സ്ഥാപിക്കുന്ന ഏഴ് മികവിൻ്റെ
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ട്വൻ്റി-20 ഇന്ന്
രണ്ടാം ജയത്തോടെ ട്വൻ്റി-20 ക്രിക്കറ്റ് പരമ്പരയിൽ ലീഡുയർത്താൻ ഇന്ത്യൻ യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേയിറങ്ങും. രാത്രി 7 ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ മത്സരം നടക്കും. ആദ്യമത്സരത്തിൽ ഇന്ത്യ ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് തുടക്കത്തിൻ്റെയും ബലത്തിൽ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 132 റൺസ്, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണിംഗിലെ സഞ്ജു- അഭിഷേക് ജോഡിയിലാണ് ഇന്ത്യൻ