തൃശ്ശൂർ മാള പൊയ്യയിൽ അനധികൃതമായി പടക്കം നിർമ്മിക്കുന്ന വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് പരിക്കേറ്റു. കരിമ്പാടി വീട്ടിൽ അനൂപ് ദാസ് പോളക്കുളം വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച പടക്കത്തിനിടയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നെന്നാണ് വിവരം. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Posts