വയനാട് ഡിസിസി ട്രഷറർ എൻ. എം. വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ അറസ്റ്റിലായി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതി ഉത്തരവുള്ളതിനാൽ എംഎൽഎയെ ജാമ്യത്തിൽ വിട്ടയച്ചു. ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസം എംഎൽഎ യെ ചോദ്യം ചെയ്തിരുന്നു. എം എൽഎയുടെ വീട്ടിലും കഴിഞ്ഞ ദിവസം പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. പൂത്തുർ വയൽ കാമ്പിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ മുൻ ട്രഷറർ കെ.കെ. ഗോപിനാഥൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ എന്നിവരെ ബുധനാഴ്‌ച അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെയും രണ്ടുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് ചെയ്‌തത്‌. കോൺഗ്രസ് നേതാക്കളെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Related Posts