പത്തനംതിട്ടയിലെ അടൂരിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടിയെ കൗൺസിലിങ് ചെയ്തപ്പോഴാണ്   പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പെൺകുട്ടി പറഞ്ഞത്. അതേതുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റർ റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ 4 പേരെ അറസ്റ്റു ചെയ്തതായി അടൂർ പൊലീസ് അറിയിച്ചു. ഇനി 6 പേരെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു അകന്ന ബന്ധുവും സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ആണ് പ്രതികൾ.

Related Posts