റിപ്പബ്ലിക് ദിനം; സുരക്ഷയ്‌ക്ക് 70 കമ്പനി അർദ്ധസൈനികരും 15,000 പോലീസുകാരും
റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തിൻ്റെ സുരക്ഷയ്‌ക്ക് വേണ്ടി 15000 ൽ അധികം പോലീസുകാരെയും 70 കമ്പനി അർദ്ധ സൈനിക വിഭാഗങ്ങളെയും വിന്യസിക്കും. തലസ്ഥാനം സിസിടിവികളും ഡ്രോണുകളും ഉപയോഗിച്ച് പൂർണമായ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിന് മേൽനോട്ടം വഹിക്കാൻ സൈബർ മേഖലയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുള്ളത്. എഫ്ആർഎസ് സംവിധാനമുള്ള വാഹനങ്ങളും നഗരത്തിൽ മുഴുവൻ വിന്യസിക്കും. ഈ വാഹനങ്ങളിലെ കുറ്റവാളികളെ
മാനന്തവാടിയിൽ ഇന്ന് ഹർത്താൽ; കടുവക്കായി തിരച്ചിൽ തുടരുന്നു, കൊല്ലപ്പെട്ട രാധയുടെ സംസ്കാരം ഇന്ന്
വയനാട്ടിലെ മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടർന്ന് നഗരസഭാ പരിധിയിൽ യു.ഡി.എഫും എസ്.ഡി.പി.ഐയും ആഹ്വാനം ചെയ്തു. ഹർത്താൽ ഇന്ന് . രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ നടത്തുന്നത്. അവശ്യസർവിസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടുവയുടെ ആക്രമണം നടന്ന പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ജനുവരി 27 വരെയാണ്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, ചിറക്കര, ജെസി പിലാക്കാവ് ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച മുതൽ റേഷൻ മുടങ്ങും; സമരവുമായി വ്യാപാരികൾ മുന്നോട്ട്
തിങ്കളാഴ്ച മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ കടയടച്ചു സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയത്. മന്ത്രി ജി.ആർ. അനിൽ സാമ്പത്തിക പ്രതിസന്ധി കാരണം കമ്മിഷൻ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് ചർച്ചയിൽ അറിയിച്ചു. റേഷൻ വ്യാപാരികളുമായി വേതന പരിഷ്കരണ കമ്മിറ്റിയുടെ ശുപാർശകൾ ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സമരത്തിൽ നിന്ന് പിൻമാറണമെന്ന് മന്ത്രിമാർ
ആളുകളെ മതം മാറ്റാൻ ശ്രമിച്ച ക്രിസ്ത്യൻ ദമ്പതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
ഉത്തർപ്രദേശിലെ പ്രത്യേക കോടതി ഇന്ത്യയിലാദ്യമായി, ആളുകളെ മതം മാറ്റാൻ ശ്രമിച്ചതിന് ക്രിസ്ത്യൻ ദമ്പതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. സാമൂഹികമായി ദരിദ്രരായ ജാതികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതിയാണ് പാസ്റ്റർ ജോസ് പാപ്പച്ചനെതിരെയും ഭാര്യ ഷീജ പാപ്പച്ചനെതിരെയും ജനുവരി 22 ന് ശിക്ഷ വിധിച്ചത്. അഞ്ച് വർഷം തടവും ഓരോരുത്തർക്കും 25,000 രൂപ പിഴയും വിധിച്ചു. മതപരിവർത്തന നിരോധന നിയമം 2021
കൃഷി വകുപ്പ് ആസ്ഥാനത്ത് ലക്ഷങ്ങളുടെ തിരിമറി
കൃഷി വകുപ്പ് ഡയറക്‌ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിവരാവകാശ കമീഷൻ രേഖകൾ ഹാജരാക്കാത്തവർക്കെതിരെ ഒന്നര ലക്ഷംരൂപ ശിക്ഷ വിധിച്ചു. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സംസ്ഥാന ട്രഷറീസ് ഡയറക്‌ടർ, സെക്രട്ടേറിയറ്റിലെ അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമീഷണർ എന്നിവർ ഇടപെട്ട് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവായി.കൃഷി വകുപ്പ് ഡയറക്‌ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി
മഹാരാഷ്ട്രയിൽ വെടിക്കോപ്പ് നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു
മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ വെടിക്കോപ്പു നിർമാണ ഫാക്ടറിയിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. പോലീസും പ്രാദേശിക ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി. 14 ജീവനക്കാർ സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിൽ മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും ഒരാൾ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 10.30 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ അറിയിച്ചു.
പഞ്ചാരക്കൊല്ലിയിൽ യുവതിയെ കൊന്ന കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ
വയനാട് പഞ്ചാരക്കൊല്ലിയിൽ യുവതിയെ കൊന്ന കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു വനംവകുപ്പ മന്ത്രി എ.കെ. ശശീന്ദ്രൻ. ആവശ്യമായ നടപടികൾ വേഗത്തിൽ നടപ്പിലാക്കാൻ നിർദേശം നൽകിയതായി വകുപ്പുമന്ത്രി പറഞ്ഞു. വനം വകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യയും തോട്ടം തൊഴിലാളിയുമായ ആദിവാസി സ്ത്രീ രാധയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശത്ത് നാട്ടുകാരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. സംഭവമറിഞ്ഞ് ഇവിടെയെത്തിയ മന്ത്രി ഒ ആർ. കേളുവിനെതിരേ ജനരോഷം ഉണ്ടായി. അദ്ദേഹത്തെ ജനക്കൂട്ടം വഴിയിൽ
മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചു
മാനന്തവാടി വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പഞ്ചരക്കൊല്ലിയിൽ ആദിവാസി യുവതി ശാന്തയാണു കൊല്ലപ്പെട്ടത്. വനം വകുപ്പ് വാച്ചറുടെ ഭാര്യയാണ് എസ്റ്റേറ്റ് തൊഴിലാളിയായ ശാന്ത. ഇന്ന് രാവിലെയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. പുൽപള്ളിയിൽ കടുവയെ കടുവയെ പിടികൂടി 10 ദിവസമാകുമ്പോഴാണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത്. ഈ വർഷം ആദ്യമാണ് വയനാട്ടിൽ വന്യമൃഗ കടുവയുടെ ആക്രമണം. ഈ വർഷം ആദ്യമാണ് വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമാകുന്നത്.
മസ്തകത്തിന് പരിക്കേറ്റ ആനയെ വെടിവച്ചു ചികിത്സ തുടങ്ങി
അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആനയെ നാല് തവണ വെടിവച്ചിരുന്നു. അതിലൊരെണ്ണം ആനയുടെ പിൻകാലിൽ ആണ് കൊണ്ടത്. ആനയ്ക്ക് ചികിത്സ തുടങ്ങിയതായി വെറ്ററിനറി സർജൻ ഡോ ബി ബി ഗിരിദാസ് പറഞ്ഞു. നേരത്തെ വ്യാഴാഴ്ച മൂന്ന് സംഘങ്ങളായി തിരച്ചില്‍ നടത്തിയിട്ടും ആനയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം ആനയെക്കണ്ട പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു. ആ മുറിവ് എത്രത്തോളം ആനയുടെ ജീവന് ഭീഷണിയാകുമെന്നായിരുന്നു സംശയം. മുറിവ് ആഴത്തിലല്ല എന്ന് അറിഞ്ഞതിൽ വളരെ
സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്: പവന് 60,440 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 60,440 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ വര്‍ധിച്ച് 7,555 രൂപയും. മൂന്നാഴ്ചക്കിടെ പവൻ്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടിയായ 3 ശതമാനവും കൂടി ചേർക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം ലഭിക്കാൻ 65,000 രൂപയിലേറെ നൽകേണ്ടിവരും. ട്രംപ് അധികാരമേറ്റ ഉടനെയാണ് സ്വർണ വിലയിൽ വീണ്ടും കുതിപ്പ് പ്രകടമായത്. യുഎസിലെ